Flash News

ഓണ്‍ലൈന്‍ പഠന സംവിധാനമൊരുക്കാന്‍ ഇടപെടമെന്നാവശ്യപ്പെട്ട് എം.എല്‍.എക്ക് നിവേദനം

June 18, 2020 , .

ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വീനര്‍ അസ്‌ലം അരിയൂര്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കുന്നു

പാലക്കാട്: ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെയടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നിവേദനം നല്‍കി. മണ്ഡലം കണ്‍വീനര്‍ അസ്‌ലം അരിയൂര്‍, അഫീഫ് എന്നിവര്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന മണ്ഡലത്തിലുള്‍പ്പെടുന്ന അട്ടപ്പാടിയിലെ അമ്പതിലധികം ഊരുകളില്‍ സംവിധാനങ്ങളൊരുക്കാന്‍ ഇടപെടണമെന്ന് എം.എല്‍.എയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യങ്ങളില്ലാത്ത കൂടന്‍ചാള ഊരിലെ പൊതുപഠന കേന്ദ്രത്തിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ചൊവ്വാഴ്ച ടെലിവിഷന്‍ എത്തിച്ചു നല്‍കിയിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്‍ ഊര് മൂപ്പത്തിക്ക് ടി.വി കൈമാറി. അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വാണിദാസ് പി, ട്രെെബല്‍ ഓഫീസര്‍ അജീഷ് എ, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ഫിറോസ് എഫ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീര്‍, അബൂബക്കര്‍ അട്ടപ്പാടി എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top