തിരൂരങ്ങാടി ദലിത് വിദ്യാര്‍ഥിനിയുടെ മരണം വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
June 18, 2020 , റബീ ഹുസൈന് തങ്ങള്‍

മലപ്പുറം : തിരൂരങ്ങാടിയിലെ ദലിത് കുടുംബത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം ഓൺലൈൻ ക്ലാസുമായി ബന്ധപ്പെടുത്തിയ പ്രസ്താവനകളാണ് പുറത്തു വരുന്നത്. മരണപ്പെട്ട വിദ്യാർഥിനിയുടെ അഛനും സഹോദരിയും തന്നെയാണ് ഇത്തരമൊരു വിഷയം ഉന്നയിച്ചിരിക്കുന്നത്. വീട്ടിൽ ടി.വി സൗകര്യം ഉണ്ടായിരുന്നുവെങ്കിലും സ്കൂളധ്യാപകർ ക്ലാസ് വാട്സപ് ഗ്രൂപ്പുകൾ വഴി നൽകുന്ന ഓൺലൈൻ വർക്കുകൾക്ക് സ്വന്തമായി മൊബൈൽ വേണമെന്ന ആവശ്യവും അതിലുണ്ടായ തർക്കവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന വാർത്തകളാണ് പുറത്തു വരുന്നത്. അതിനാൽ പോലീസ് അന്വേഷണത്തിനൊപ്പം വിദ്യാഭ്യാസ വകുപ്പും മരണകാരണം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Leave a Reply