ഇന്ധന വില, വൈദ്യുതി ചാര്‍ജ് വര്‍ധന; ഉമ്മനഴിയില്‍ ‘ജനരോഷം’ തീര്‍ത്ത് വെല്‍ഫെയര്‍ പാര്‍ട്ടി

വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ‘ജനരോഷം’ പ്രതിഷേധത്തില്‍ നിന്ന്

പുലാപ്പറ്റ: ഇന്ധന വില വര്‍ധനവിലൂടെയും കറന്‍റ് ചാര്‍ജ് വര്‍ധനവിലൂടെയും ദുരന്ത കാലത്തു ജനങ്ങളെ തീരാദുരിതത്തിലേക്കാഴ്ത്തി വിടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഉമ്മനഴി സെന്‍ററില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് ‘ജനരോഷം’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഉമ്മനഴി ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്ന് സെന്‍ററിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിഷേധങ്ങളുയരില്ലെന്ന ധാരണയില്‍ കോവിഡിന്‍റെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖനി, യൂണിറ്റ് പ്രസിഡന്റ് ഷാക്കിര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വി.ഖാലിദ്, റഷീദ് മാസ്റ്റര്‍, കെ.പി ഇസ്മായില്‍, കെ.ഹസനാര്‍, നൗഷാദ് എം എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News