Flash News

കോവിഡ്-19: ലോകത്താകമാനം ഇതുവരെ 4.49 ലക്ഷത്തിലധികം ആളുകള്‍ മരിച്ചു

June 18, 2020 , ശ്രീജ

വാഷിംഗ്ടണ്‍: ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, കോവിഡ്-19 പകര്‍ച്ചവ്യാധി ലോകത്താകമാനം 449,047 പേരുടെ മരണത്തിനിടയാക്കി. മൊത്തം അണുബാധ 8,351,428 ആയി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ അണുബാധ. 2,163,290 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 117,717 ആണ്.

ബ്രസീലില്‍ കൊറോണ വൈറസ് ബാധ മൂലം 46,510 പേര്‍ മരിച്ചു. 955,377 അണുബാധകള്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റഷ്യയില്‍ ആകെ അണുബാധകളുടെ എണ്ണം 552,549 ആണ്. ഇതുവരെ 7,478 പേര്‍ മരിച്ചു.

ബ്രിട്ടനില്‍ 300,717 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ രാജ്യത്ത് മരിച്ചവരുടെ എണ്ണം 42,238 ആണ്.

ബ്രിട്ടനുശേഷം സ്പെയിനില്‍ 244,683 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 27,136 പേര്‍ ഇവിടെ മരിച്ചു. ഇതിനുശേഷം ഇറ്റലിയില്‍ 237,828 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 34,448 പേരാണ് മരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top