എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി രണ്ടു വര്‍ഷത്തിനുശേഷം കീഴടങ്ങി

കൊച്ചി: അഭിമന്യു കൊലപാതകക്കേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. നെട്ടൂര്‍ സ്വദേശിയും എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) നേതാവുമായ സഹല്‍ ഹംസ (21) യാണ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ അറസ്റ്റോടെ കേസിലെ 16 പ്രതികളെയും അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. 2018 ല്‍ ഗ്രാഫിറ്റിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാരാജ കോളേജ് കാമ്പസില്‍ എസ്എഫ്ഐയും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സഹല്‍ അഭിമന്യുവിനെ കുത്തിയത്.

വ്യാഴാഴ്ച അഭിഭാഷകനോടൊപ്പം സഹല്‍ കോടതിയിലെത്തി ഉച്ചയ്ക്ക് 12 ഓടെ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സഹല്‍ കര്‍ണാടകയിലെ ഒളിത്താവളത്തില്‍ താമസിക്കുകയായിരുന്നു. അങ്കമാലിയിലെ ഒന്നാം നിര
കോവിഡ്-19 ടെസ്റ്റിംഗ് സെന്‍ററിലേക്ക് അയച്ച ഇയാളെ പരിശോധനയില്‍ നെഗേറ്റീവ് കണ്ടെത്തിയാല്‍ ജയിലിലേക്ക് അയക്കുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തിന് ശേഷം ഒരു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന ചേര്‍ത്തല സ്വദേശി പനവല്ലിയിലെ മുഹമ്മദ് ഷാഹിം (31) കഴിഞ്ഞ നവംബറില്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു.

മഹാരാജാസ് കോളേജില്‍ ഏറ്റുമുട്ടലിനിടെ അഭിമന്യുവിന്‍റെ സുഹൃത്തായ അര്‍ജുനനെ മുഹമ്മദ് ഷാഹിം കുത്തിക്കൊലപ്പെടുത്തി യെന്നാണ് പോലീസ് പറയുന്നത്. പോലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചിയിലെ മഹാരാജ കോളേജില്‍ എസ്എഫ്ഐ നേതാവ് എം അഭിമന്യുവിന്‍റെ കൊലപാതകം കേരള സമൂഹത്തിന്‍റെ മനഃസ്സാക്ഷിയെ പിടിച്ചുകുലുക്കി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണയുടെ വിവിധ ഘട്ടങ്ങളില്‍ ഏതാനും പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.

2018 ജൂലൈ 2 ന് മഹാരാജാസ് കോളേജ് കാമ്പസില്‍ എസ്എഫ്ഐയും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല ചെയ്യപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിയായ അര്‍ജുനന് ഗുരുതരമായി പരിക്കേറ്റു. സിഎഫ്ഐ, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാക്കളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കാമ്പസിന് സമീപം തടിച്ചുകൂടിയിരുന്നു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 142, 148, 323, 324, 307, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 പേരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം 2018 സെപ്റ്റംബര്‍ 24 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment