ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനയുടെ ‘ക്രൂരത’യില്‍ പ്രതിഷേധം ശക്തമാവുന്നു

ലഡാക്കിലെ ഗാല്‍വാനില്‍ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍‌എ‌സി) പ്രശ്നം രൂക്ഷമായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രണ രേഖയില്‍ ഇരുകൂട്ടരും തോക്കുകള്‍ ഉപയോഗിക്കുന്നത് നേരത്തെ നിരോധിച്ചിരുന്നു. പക്ഷെ, മല്‍പ്പിടുത്തവും ദണ്ഡുകള്‍ കൊണ്ടുള്ള ആക്രമണവും മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈനീസ് സൈനികര്‍ കാണിച്ച ക്രൂരത ഏറ്റവും ഭയാനകമാണ്. ചൈനയുടെ ഈ ക്രൂരതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇന്ത്യന്‍ സൈനികരെ ആയുധങ്ങളില്ലാതെ വിന്യസിച്ചതിന്റെ ഉത്തരവാദികള്‍ ആരാണെന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ട്വിറ്ററില്‍ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു.

ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനും കൊല്ലാനും ചൈനീസ് സൈനികര്‍ ഉപയോഗിക്കുന്ന ‘ആണിക തറച്ച’ ദണ്ഡിന്റെ ചിത്രം വ്യാഴാഴ്ച മാധ്യമ പ്രവര്‍ത്തകനും മുന്‍ ഇന്ത്യന്‍ ആര്‍മി ഓഫീസറുമായ അജയ് ശുക്ല ട്വീറ്റ് ചെയ്തു. ഗാല്‍‌വാനില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ചൈനീസ് സൈന്യം ഉപയോഗിച്ച ആണി പതിപ്പിച്ച ദണ്ഡ് ഇന്ത്യന്‍ സൈന്യം കൈക്കലാക്കിയതിന്റെ ചിത്രമടക്കമാണ് ട്വീറ്റ്. 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

ദക്ഷിണേഷ്യന്‍ ജിയോപൊളിറ്റിക്സില്‍ വിദഗ്ധനായ സ്കോളര്‍ ക്രിസ്റ്റിന്‍ ഫെയര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ദണ്ഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തു. ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നേട്ടങ്ങളായി’ കണക്കാക്കുന്നുവെന്ന് ഫെയര്‍ ആരോപിച്ചു. ‘അതിനാല്‍ ഇന്ത്യന്‍ സൈനികരെ വധിക്കാന്‍ ചൈനക്കാര്‍ ഈ നിഷ്ഠൂരമായ ആയുധം ഉപയോഗിച്ചത് മറ്റൊരു കുറ്റമല്ലെന്ന് ആരെങ്കിലും എന്നോട് വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ചൈനീസ് കമ്മ്യൂണിസ്റ്റിന്റെ (CHICOMS) കാര്യം വരുമ്പോള്‍ അവര്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെ നേട്ടങ്ങളായി കണക്കാക്കുന്നു,’ ഫെയര്‍ ട്വീറ്റ് ചെയ്തു.

https://twitter.com/CChristineFair/status/1273282477377966082

മെയ് 5 നാണ് 250 ഓളം ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഇരുമ്പുവടികളും ദണ്ഡുകളുമായി ലഡാക്കിലെ പാങ്കോങ്സോ തടാക പ്രദേശത്ത് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും പരസ്പരം കല്ലേറും നടത്തി. ഇരുവശത്തുമുള്ള സൈനികര്‍ക്ക് പരിക്കേറ്റു. മെയ് 9 ന് സിക്കിം സെക്ടറിലെ നകു ലാ പാസിന് സമീപം 150 ഓളം ഇന്ത്യന്‍, ചൈനീസ് സൈനികര്‍ മുഖാമുഖം ഏറ്റുമുട്ടി. ഇരുവശത്തുനിന്നും പത്തോളം സൈനികര്‍ക്ക് പരിക്കേറ്റു.

റിട്ട. ലഫ്റ്റനന്‍റ് ജനറല്‍ എച്ച്.എസ്. പനാഗ് ഗാല്‍വാനിലെ സംഭവം ഇന്ത്യന്‍ സൈന്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കമാന്‍ഡിംഗ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവമെന്ന് പറഞ്ഞു. ചില ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് നിര്‍മ്മിച്ച ഒരു നിരീക്ഷണ പോസ്റ്റ് പൊളിച്ചുമാറ്റാന്‍ ചൈനീസ് സൈനികരോട് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഗാല്‍വാനില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിംഗ് ടീമിന്‍റെ എതിര്‍പ്പിനോട് ഒരു ചെറിയ സംഘം ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, താമസിയാതെ അവര്‍ എല്‍എസിയുടെ ചൈനീസ് ഭാഗത്തേക്ക് പിന്മാറി. കൂടുതല്‍ സൈനികരുമായി അവര്‍ മടങ്ങിയെത്തി, സംരക്ഷണ ഗിയര്‍ ധരിച്ച് കല്ലുകള്‍, ആണി തറച്ച ദണ്ഡുകള്‍, ഇരുമ്പ് വടികള്‍, മുതലായവ കൊണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ നേരിട്ടു.

ഈ സമയത്ത്, ഇന്ത്യന്‍ ഭാഗത്ത് സൈനികര്‍ ചൈന നിര്‍മ്മിച്ച നിരീക്ഷണ പോസ്റ്റ് നീക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇക്കാര്യം അറിവുള്ളവര്‍ പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ വെര്‍ട്ടിജിനസ് ഉയരങ്ങളില്‍ മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ ക്രൂരമായി ആക്രമിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment