ദൗത്യം പൂര്‍ത്തിയായി: മലാലയ്ക്ക് ഓക്‌സ്‌ഫോര്‍ഡ് ബിരുദം

പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം വേണമെന്ന് ശഠിച്ചതിന്റെ പേരില്‍ താലിബാന്റെ ആക്രമണത്തിന് വിധേയയായ പാക്കിസ്താനില്‍ നിന്നുള്ള കൗമാരക്കാരിയയിരുന്ന മലാല യൂസഫ്സായ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി.

2014 ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവിന് ഇപ്പോള്‍ 22 വയസാണ്. തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയ ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

“ഓക്സ്ഫോര്‍ഡില്‍ ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ദൗത്യം പൂര്‍ത്തിയായി. എന്റെ ഇപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം നേടിയിരിക്കുന്നു. ഇനി മുമ്പിലുള്ളത് എന്താണെന്നറിയില്ല. തല്‍ക്കാലം നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമൊക്കെയായി പോകും.” മലാല ടിറ്ററില്‍ കുറിച്ചു.

പ്രധാനമായൊരു നാഴികക്കല്ലായിരുന്നു മലാലയുടെ വിദ്യാഭ്യാസം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം പരിമിതപ്പെടുത്തുന്ന ഇസ്ലാമിലെ ചില ഗ്രൂപ്പിന്‍റെ പിന്തിരിപ്പന്‍ വ്യാഖ്യാനത്തോടുള്ള നിരന്തരമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് യൂസഫ്സായിയെ താലിബാന്‍ ലക്ഷ്യമിട്ടത്. 2012 ല്‍ പാക്കിസ്താനിലെ സ്വാത് താഴ്‌വരയിലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മലാലയ്ക്ക് വെടിയേറ്റത്.

പാക്കിസ്താനില്‍ വിദഗ്ധ ചികിത്സ ലഭിക്കാതായതിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലേക്ക് കൊണ്ടുപോയത്. പിന്നീട് കുടുംബവും മലാലയോടൊപ്പം ചേര്‍ന്നു. രോഗവിമുക്തയായ മലാല ഇംഗ്ലണ്ടില്‍ തന്നെ പഠനം തുടര്‍ന്നു. അതോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി പ്രചാരണം തുടര്‍ന്നു.

മലാലയ്ക്ക് കൈവന്ന നേട്ടത്തില്‍ നിരവധി പ്രമുഖര്‍ അഭിനന്ദനം രേഖപ്പെടുത്തി. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നാസയുടെ ബഹിരാകാശ യാത്രിക ആന്‍ മക്‌ക്കെയ്ന്‍ ട്വീറ്റ് ചെയ്തു…… “Congratulations on your graduation @Malala! For so many, higher education is the start of great things. For you, great things preceded it and I can only imagine the even greater ones to follow. The world is lucky to have you on it.”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment