ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദേവന്‍ പരേഖിനെ ഐ.ഡി.എഫ്.സി ബോര്‍ഡിലേക്ക് ട്രം‌പ് നാമനിര്‍ദ്ദേശം ചെയ്തു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദേവന്‍ പരേഖിനെ അന്താരാഷ്ട്ര വികസന ധനകാര്യ കോര്‍പ്പറേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നാമനിര്‍ദ്ദേശം ചെയ്യാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

സോഫ്റ്റ്‌വെയര്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ഥാപനമായ ഇന്‍സൈറ്റ് പാര്‍ട്ണേഴ്സിന്‍റെ മാനേജിംഗ് ഡയറക്ടറായ പരേഖിന്‍റെ നിയമനം മൂന്ന് വര്‍ഷത്തേക്ക് ആയിരിക്കും.

2016 മുതല്‍ 2018 വരെ ഓവര്‍സീസ് പ്രെെവറ്റ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പ്പറേഷന്‍ ബോര്‍ഡില്‍ പരേഖ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതല്‍ 2012 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് എക്സ്പോര്‍ട്ട്/ഇം‌പോര്‍ട്ട് ബാങ്കിന്‍റെ ഉപദേശക സമിതിയില്‍ അംഗമായിരുന്നു.

ഒരു പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ആഗോള സംരംഭകനായ പരേഖ് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എസ് നേടിയിട്ടുണ്ട്.

ട്രംപിനെതിരായ ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനിയായ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബിഡന് വേണ്ടി കഴിഞ്ഞ മാസം അദ്ദേഹം ഒരു വെര്‍ച്വല്‍ ഫണ്ട് റെയ്സറുമായി സഹകരിച്ചിരുന്നു. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രധാന ഫണ്ട് റെയ്സറായിരുന്നു പരേഖ്.

1992 നും 2000 നും ഇടയില്‍ ബെരെന്‍സണ്‍ മിനെല്ല & കമ്പനിയില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. 1991 മുതല്‍ 1992 വരെ ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പിന്‍റെ സാമ്പത്തിക അനലിസ്റ്റായിരുന്നു.

ഇന്‍സൈറ്റ് പാര്‍ട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍, ആഗോളതലത്തില്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍, ഡാറ്റ, ഉപഭോക്തൃ ഇന്‍റര്‍നെറ്റ് ബിസിനസുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നു. യൂറോപ്പ്, ഇസ്രായേല്‍, ചൈന, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, റഷ്യ എന്നിവിടങ്ങളിലെ നിക്ഷേപങ്ങള്‍ക്കായി അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭരത്പേയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment