ന്യൂഡല്‍ഹി: ഗാല്‍വന്‍ നദീതടത്തില്‍ ചൈന അതിക്രമിച്ച് കൈയ്യേറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു എന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ ചോദിച്ചു. ചൈനയെ വിശ്വസിക്കരുതെന്നും എപ്പോഴും ജാഗ്രത വേണമെന്നും നിര്‍ദ്ദേശിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നും തരൂര്‍ പറഞ്ഞു.
2017ല്‍ ദോക്ലാമില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിര്‍ത്തി ലംഘിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ചൈന അവര്‍ക്ക് തോന്നുന്ന സമയത്ത് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കുമെന്നും ഇന്ത്യയ്ക്കെതിരെ ആയുധമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതിനെ ചെറുക്കാന്‍ ഇന്ത്യ സജ്ജരായിരിക്കണം എന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.
2018 സെപ്തംബറില്‍ തരൂര്‍ അധ്യക്ഷനായ സമിതി ഇന്ത്യ-ചൈന അതിര്‍ത്തികള്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് തന്നെയാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഇന്നത്തെ വിദേശകാര്യ മന്ത്രിയും അന്ന് വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ് ജയശങ്കറിന്റെ പ്രതികരണം.
നയതന്ത്ര ചര്‍ച്ചകളിലൂടെ ചൈനയുമായി അതിര്‍ത്തി കരാര്‍ ഉണ്ടാക്കി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന മാര്‍ഗ നിര്‍ദേശവും സമിതി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും തരൂര്‍ ചോദിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
അഞ്ച് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളില്ല, കൊറോണ പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കോവിഡ്-19: അധികം താമസിയാതെ അഞ്ച് ദശലക്ഷം വരെയെത്തുമെന്ന് ലോകാരോഗ്യ സംഘടന
ഡാളസില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു, അഞ്ചു പേര് പിടിയില്‍
ദലിത് വിദ്യാര്‍ഥിക്ക് മദ്യം നല്കി റാഗിങ്ങ്, വൃക്ക തകരാറിലായി ഗുരുതരാവസ്ഥയില്‍, എട്ടു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഗാല്‍വന്‍ താഴ്വരയില് ചൈന പടയൊരുക്കം തുടങ്ങി, സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ച് ഇന്ത്യ
കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീം കോടതി
ജമ്മു കശ്മീരിലെ 70 സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ്-19
ഇന്ത്യാ – ചൈന എല്‍എസിയില്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടി, ഇന്ത്യയുടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും പരമപ്രധാനമാണ്, അതിനെ സംരക്ഷിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല: നരേന്ദ്ര മോദി
ജമ്മു കശ്മീരില്‍ കുട്ടികള്‍ക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് ഇന്ത്യ നിര്‍ത്തണം: യുഎന്‍ മേധാവി
നീരവ് മോദിയുടെ മാനസികാവസ്ഥ ഗുരുതരമാണ്, ഇന്ത്യയിലെ ജയിലില്‍ ചികിത്സ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകന്
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
വന്ദേ ഭാരത് മിഷന്: 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍ ഇന്ത്യയിലെ 14 നഗരങ്ങളിലേക്ക് പറക്കും
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ജനറൽ ബിപിൻ റാവത്ത്
കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ജൂണ്‍ 1 മുതല്‍ ട്രെയിനുകളുടെ എണ്ണം കൂട്ടുമെന്ന് റെയില്‍വേ മന്ത്രി
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
എന്റെ സഹോദരിയെ ശശി തരൂര്‍ ഒരിക്കലും ഉപദ്രവിക്കില്ല; രാജേഷ് പുഷ്ക്കര്‍
ലോക പര്യടനത്തിനിറങ്ങിയ ഫ്രഞ്ച് കുടുംബം രണ്ടു മാസമായി യുപിയിലെ ഗ്രാമത്തില്‍ കുടുങ്ങി
കോവിഡ്-19: രോഗവ്യാപനവും ചികിത്സയും മരണവും തുടരുന്നു, ഇന്ന് കേരളത്തില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 1348 പേര് ചികിത്സയില്‍ തുടരുന്നു
രണ്ടു കുട്ടികള്‍ ട്രക്കില്‍ ചൂടേറ്റ് മരിച്ച സംഭവം; അറസ്റ്റു ചെയ്ത പിതാവിനെ വിട്ടയച്ചു
ലോക്ക്ഡൗണ്‍ സമയത്ത് സുശാന്തിനോടൊപ്പമാണ് താമസിച്ചിരുന്നത്, വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി
Leave a Reply