Flash News

ജോ ബിഡന്‍ ഇടതുപക്ഷത്തിന്റെ കളിപ്പാവയാണെന്ന് ട്രം‌പ്

June 21, 2020 , പി.പി. ചെറിയാന്‍

ഒക്‌ലഹോമ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബിഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവല്ലെന്നും, നിസ്സഹായനായ ഇടതുപക്ഷത്തിന്റെ കളിപ്പാവ മാത്രമാണെന്ന് ട്രം‌പ്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ ജയിക്കുകയാണെങ്കില്‍ ഭരണം നടത്തുന്നത് അക്രമികളും, കവര്‍ച്ചക്കാരും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 20-നു ഒക്കലഹോമയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ അനാരോഗ്യത്തെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയുമായിരുന്നു പ്രസംഗം. ശനിയാഴ്ച വൈകിട്ട് ഏഴിനു ആരംഭിക്കേണ്ട പ്രസംഗം മിനിറ്റുകള്‍ വൈകി ആരംഭിച്ചുവെങ്കിലും ഏകദേശം രണ്ടു മണിക്കൂറോളം അണികളില്‍ ആവേശം വിതറി ഒമ്പതോടെയാണ് അവസാനിച്ചത്.

പ്രസംഗത്തിലുടനീളം ഡമോക്രാറ്റിക് പാര്‍ട്ടിയേയും, അവര്‍ നേതൃത്വം നല്‍കിയ ഭരണത്തേയും നിശിതമായി ട്രംപ് വിമര്‍ശിച്ചു. മുന്‍ പ്രസിഡന്റ് ഒബാമയും, വൈസ് പ്രസിഡന്റ് ജോ ബൈഡനും അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനു ഉപയോഗിക്കേണ്ട സമ്പത്ത് വാരിക്കോരി വിദേശ രാജ്യങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്നു ട്രംപ് കുറ്റപ്പെടുത്തി. അനിയന്ത്രിതമായി ലഭിച്ചുകൊണ്ടിരുന്ന ഡോളര്‍ ഞാന്‍ അധികാരത്തിലേറിയതോടെ നിര്‍ത്തല്‍ ചെയ്ത് വിദേശ രാജ്യങ്ങളെ എനിക്കെതിരേ തിരിയുന്നതിനും, താന്‍ പ്രസിഡന്റാകുന്നത് എങ്ങനെയെങ്കിലും തടയുന്നതിനും വേണ്ടിയുള്ള ശ്രമമാണെന്നും, അത് തിരിച്ചറിയണമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

അമേരിക്കയില്‍ ഈയിടെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങളെ ഡമോക്രാറ്റിക് പാര്‍ട്ടി പിന്തുണച്ചത് രാജ്യത്തെ ക്രമസമാധാന നില തകരാറിലായെന്നു വരുത്തിതീര്‍ക്കാനാണെന്നും, അത് മാസ്ക് ധരിക്കാതെ തെരുവില്‍ അഴിഞ്ഞാടിയതിനെ വിമര്‍ശിക്കാത്ത ഡമോക്രാറ്റിക് പാര്‍ട്ടി ഒക്കലഹോമയില്‍ തന്റെ തെരഞ്ഞെടുപ്പ് റാലിയെ വിമര്‍ശിക്കുന്നതെന്തിനാണെന്നു മനസിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. പ്രതിഷേധ പ്രകടത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും, കവര്‍ച്ച നടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരെ ജാമ്യത്തില്‍ ഇറക്കുന്നതിനു പണം സംഭാവന ചെയ്തത് ബൈഡന്റെ സ്റ്റാഫ് അംഗങ്ങള്‍ ആയിരുന്നെന്നു ട്രംപ് കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top