Flash News

ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠനോപകരണ വിതരണം നടത്തി

June 21, 2020 , ഫ്രറ്റേണിറ്റി മൂവ്മെന്റ്

മങ്കട: ‘പുറന്തള്ളലല്ല, ഉള്‍കൊള്ളലാണ് വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണത്തിന്‍റെ ഭാഗമായി കര്‍ക്കിടകം കരുവത്തില്‍ കോളനിയില്‍ സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം പ്രസിഡന്‍റ് ഖാദര്‍ അങ്ങാടിപ്പുറം വേരുംപുലാക്കല്‍ യൂണിറ്റ് പ്രസിഡന്‍റ് ഇഖ്ബാല്‍ സാഹിബിന് സ്കൂള്‍ കിറ്റ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

കോളനിയിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ കിറ്റുകള്‍ കൈമാറി. കോളനിയിലെ വിദ്യാര്‍ത്ഥികളുടെ പഠനസംബന്ധമായ മുഴുവന്‍ കാര്യങ്ങളും മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിലുണ്ടാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കണ്‍വീനര്‍ നബീല്‍ അമീന്‍ പറഞ്ഞു. അസി. കണ്‍വീനര്‍ അസ്‌ലം പി മുഹമ്മദ്, ഷമീം കെ അബ്ദുല്‍ ബാരിഹ്, ഇ എ തൈസീര്‍ കര്‍ക്കിടകം എന്നിവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top