തുള്‍സ (ഒക്ലഹോമ): വര്‍ദ്ധിച്ചുവരുന്ന കോവിഡ്-19 പരിശോധന കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. അതുകൊണ്ട് ‘പരിശോധന മന്ദഗതിയിലാക്കാന്‍’ അദ്ദേഹം പ്രതികരകരോട് ആവശ്യപ്പെട്ടു.
വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം തുള്‍സയില്‍ നടന്ന ആദ്യ പ്രചാരണ റാലിയില്‍ ടെസ്റ്റിംഗിനെ ‘ഇരുതലമൂര്‍ച്ചയുള്ള വാള്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, പരിശോധനയ്ക്കായി കൂടുതല്‍ പേരെ കണ്ടെത്തുന്നതിനെ അര്‍ത്ഥമാക്കുന്നത് കോവിഡ്-19 ന്റെ കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സഹായകമായി എന്നാണ്, അതാണ് ‘മോശം ഭാഗം.’
അമേരിക്കയില്‍ ഇതുവരെ 27 ദശലക്ഷം കൊറോണ വൈറസ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
‘നിങ്ങള്‍ ഒരു പരിധി വരെ പരിശോധന നടത്തുമ്പോള്‍, കൂടുതല്‍ ആളുകളെ കണ്ടെത്തുന്നു. കൂടുതല്‍ കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതോടെ വീണ്ടും വീണ്ടും പരിശോധനകള്‍ നടത്തും. അത് കൂടുതല്‍ പേരെ കണ്ടെത്തുന്നതിലേക്ക് വീണ്ടും നയിക്കും. അതാണ് മോശം ഭാഗം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് പരിശോധന മന്ദഗതിയിലാക്കുക എന്ന്,’ ആയിരങ്ങളെ അബിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കോവിഡ്-19 ന്റെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തത് അതിരുകവിഞ്ഞ ഡയഗ്നോസ്റ്റിക് പരിശോധനകളിലൂടെയാണെന്ന തെറ്റിദ്ധാരണാജനകമായ പ്രസംഗങ്ങള്‍ ട്രംപ് നടത്തിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ഏകദേശം 2.3 മില്യണ്‍ കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ മരണവും അമേരിക്കയിലാണ്, 121,900 മരണങ്ങള്.
അമേരിക്കയും നിരവധി രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം ഇത്രയധികം ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് തുള്‍സയിലാണ്. കോവിഡ്-19ന്റെ വ്യാപനം ഭയന്ന് റാലി മാറ്റിവയ്ക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, റാലിക്ക് മുന്നോടിയായി തുള്‍സയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തിലെ ആറ് അംഗങ്ങള്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആയിട്ടും റാലിയുമായി ട്രംപ് മുന്നോട്ടു പോകുകയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply