ലോക്ക്ഡൗണ്‍ സമയത്ത് സുശാന്തിനോടൊപ്പമാണ് താമസിച്ചിരുന്നത്, വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി

ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് റിയ ഇക്കാര്യം പറഞ്ഞത്.

ലോക്ക്ഡൗണ്‍ സമയത്ത് താന്‍ സുശാന്തിനോടൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും ഇരുവരും നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നുവെന്നും റിയ അന്വേഷണ സംഘത്തോട് പറഞ്ഞു. വിവാഹശേഷം ജീവിക്കാനുള്ള ഫ്‌ളാറ്റ് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇരുവരുമെന്നും റിയ പറഞ്ഞു.

സുശാന്തിനോടൊപ്പം കഴിഞ്ഞിരുന്ന താന്‍ വഴക്കിട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്റെ ഫ്‌ളാറ്റ് വിട്ടെന്നും റിയ മൊഴി നല്‍കി. എന്നാല്‍ ഫോണ്‍വിളിയും ചാറ്റിങും നടന്നിരുന്നു. അതിന്റെ ഭാഗമായാണ് സുശാന്ത് വിളിച്ചത്. മരിക്കുന്നതിനു മുന്‍പ് രാത്രി റിയയെയാണ് സുശാന്ത് അവസാനമായി ഫോണ്‍ വിളിച്ചത്. എന്നാല്‍, റിയ ഫോണെടുത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വിഷാദ രോഗ ചികിത്സയിലായ സുശാന്ത് കൃത്യമായി മരുന്ന് കഴിച്ചിരുന്നില്ല. പകരം യോഗയും ധ്യാനവുമാണ് ചെയ്തിരുന്നത്. ഫ്‌ളാറ്റ് വിട്ട് പോകുമ്പോള്‍ സുശാന്തിന്റെ അവസ്ഥ മോശമായിരുന്നു. അതിനാല്‍ കൂടെചെന്ന് നില്‍ക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരിയെ അറിയിച്ചിരുന്നുവെന്നും റിയ പറയുന്നു. അടുത്തവര്‍ഷം വരെയുള്ള കരാറുകള്‍ സുശാന്തിന് ലഭിച്ചിരുന്നതായും റിയ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment