ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്ററിനു ശക്തമായ നേതൃത്വ നിര

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ (ഐഓസി) യുടെയും സംഘടനയുടെ കേരളാ വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്നതിനു ശക്തമായ നേതൃത്വ നിരയുമായി ടെക്സസില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ഐഒസി (കേരളാ) യുടെ ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ടാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജോസഫ് ഏബ്രഹാം (ചെയര്‍മാന്‍), തോമസ് ഒലിയാംകുന്നേല്‍ (പ്രസിഡണ്ട്), വാവച്ചന്‍ മത്തായി (ജനറല്‍ സെക്രട്ടറി), ഏബ്രഹാം തോമസ് (ട്രഷറര്‍), ഹൂസ്റ്റണില്‍ വിവിധ നിലകളില്‍ ശ്രദ്ധേയരായ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ചാപ്റ്റര്‍ രൂപീകരിച്ചിക്കുന്നത്.

മറ്റു ഭാരവാഹികള്‍:

വൈസ് പ്രസിഡന്‍റുമാര്‍: പൊന്നു പിള്ള, ബിബി പാറയില്‍, സെലിന്‍ ബാബു. സെക്രട്ടറിമാര്‍: ജോയ് എന്‍ ശാമുവേല്‍, രഞ്ജിത്ത് പിള്ള, ജോര്‍ജ്ജ് ടി തങ്കച്ചന്‍. ജോയിന്‍റ് ട്രഷറര്‍: ആന്‍ഡ്രൂ ജേക്കബ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ : എ.സി.
ജോര്‍ജ്ജ്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ജോമോന്‍ എടയാടി, സി.ജി. ഡാനിയേല്‍, വി.വി. ബാബുക്കുട്ടി, സജി ഇലഞ്ഞിക്കല്‍, മാമ്മന്‍ ജോര്‍ജ്ജ്, ഡാനിയേല്‍ ചാക്കോ, ജോര്‍ജ്ജ് കൊച്ചുമ്മന്‍, റെനി കവലയില്‍, ജോണ്‍ കെ. ഐസക്ക് (എബി).

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ രൂപീകരണത്തില്‍ ഏറെ അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്നും, ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളാ) നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, പ്രസിഡണ്ട് ലീലാ മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ട്രഷറര്‍ രാജന്‍ പടവത്ത് തുടങ്ങിയവര്‍ അറിയിച്ചു.

ഹൂസ്റ്റണിലെ ഏറ്റവും പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ അണിനിരത്തി രൂപീകരിക്കപ്പെട്ട ഹൂസ്റ്റണ്‍ ചാപ്റ്റര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മതേതര ജനാധിപത്യമൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാന്‍ മുന്‍പന്തിയിലുണ്ടാവുമെന്ന് ഐഓസി (കേരളാ) ദേശീയ വൈസ് പ്രസിഡണ്ടും ഹൂസ്റ്റണിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളിലൊരാളുമായ ബേബി മണക്കുന്നേല്‍ പറഞ്ഞു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ടെക്സസില്‍ വിവിധ ചാപ്റ്ററുകള്‍ രൂപീകരിച്ചു വരുമ്പോള്‍ ഐഒസി (കേരള) യുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഇത്രയും പെട്ടെന്ന് നിലവില്‍ വരുന്നത് കാണുമ്പോള്‍, ടെക്സാസ് ചാപ്റ്ററിനു വലിയ പ്രചോദനവും പ്രോത്സാഹനവും ഊര്‍ജ്ജവുമാണ് ലഭിക്കുന്നതെന്ന് ഐഓസി ടെക്സാസ് ചാപ്റ്റര്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സൈമണ്‍ വളാച്ചേരില്‍ എന്നിവര്‍ പറഞ്ഞു.

മഹത്തായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും, ഐഒസി (കേരള) ഹൂസ്റ്റണ്‍ ചാപ്റ്ററിന്‍റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാവണമെന്നും പുതിയ ഭരണസമിതി നേതാക്കളായ ജോസഫ് ഏബ്രഹാം, തോമസ് ഒലിയാംകുന്നെല്‍, വാവച്ചന്‍ മത്തായി, ഏബ്രഹാം തോമസ്, പൊന്നു പിള്ള തുടങ്ങിയവര്‍ പറഞ്ഞു. ഈ കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് അത്താണിയായി മാറേണ്ട പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment