Flash News

കോവിഡ്-19: ആശങ്കകള്‍ വിട്ടൊഴിയാതെ കേരളം; ഇന്ന് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

June 22, 2020

തിരുവനന്തപുരം: കേരളത്തില്‍ ഓരോ ദിവസം കഴിയുന്തോറും കോവിഡ്-19 വൈറസ് കണക്കുകള്‍ കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇനിയും വര്‍ദ്ധിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ജനങ്ങളും ആശങ്കാകുലരാകുകയാണ്. ഇന്ന് നൂറില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് 138 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 88 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ 87പേര്‍ വിദേശത്തുനിന്നും വന്നവരും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഓരോ ദിവസം കഴിയുംതോറും ഉയര്‍ന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. 1540 പേരാണ് ഇപ്പോള്‍ കൊവിഡ് രോഗികള്‍. 1747 പേര്‍ ഇതുവരെ രോഗമുക്തരായി. 2266 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോള സുരക്ഷാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നും 14 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു.

സ്ഥിരീകരിച്ച കണക്കുകള്‍: മലപ്പുറം -17, പാലക്കാട്-16, എറണാകുളം-14, കൊല്ലം, കോട്ടയം-13, ആലപ്പുഴ, തൃശൂര്‍-12, തിരുവനന്തപുരം-11, കാസര്‍കോട് -9, കോഴിക്കോട്, വയനാട്-5, പത്തനംതിട്ട-4, ഇടുക്കി-4, കണ്ണൂര്‍-3.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top