ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായില്‍ ഈശോയുടെ തിരുഹ്യദയ തിരുനാള്‍ അനുഗ്രഹദായകമായി

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളായ ജൂണ്‍ 19 മുതല്‍ 21 വരെ ഏറെ ഭക്തിപൂര്‍വ്വം ആചരിച്ചു.

ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളായ ജൂണ്‍ 19 മുതല്‍ 21 വരെ ഏറെ ഭക്തിപൂര്‍വ്വം ആചരിച്ചു.

ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് 5:30ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രഹാം മുത്തോലത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ സ്തുതിക്കായുള്ള ലദീഞ്ഞൊടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭക്തിപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയും തിരുഹൃദയ നൊവേനയും ഉണ്ടായിരുന്നു.

ഫാ. എബ്രഹാം മുത്തോലത്ത് തന്‍റെ വചന സന്ദേശത്തില്‍ ലളിതമായി നടത്തേണ്ടിവന്ന ഈ തിരുന്നാള്‍, ഏറെ ആഘോഷമായി നടത്തേണ്ടിയിരുന്ന ഈ ദൈവാലയ ഉദ്ഘാടനം, ലളിതമായി നടത്തേണ്ടിവന്നതിനെ അനുസ്മരിക്കുന്നുണ്ടെന്നും, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ദൈവത്തിന് നമ്മെ പ്രതി ഏറെ പ്ലാനും പദ്ധതിയുമുണ്ടെന്നും, നാം പ്രത്യാശയുള്ളവരാകണമെന്നും ഉത്ബോധിപ്പിച്ചു. ഫൊറോനാ അംഗങ്ങള്‍ക്കേവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍ നേരുകയും ഓണ്‍ലൈനിലൂടെയും പ്രാര്‍ത്ഥനയിലൂടെയും തിരുനാളില്‍ പങ്കെടുത്ത ഏവരെയും അനുസ്മരിക്കുകയും ചെയ്തു.

സജി മാലിത്തുരുത്തേല്‍, ജോയി കുടശ്ശേരി എന്നിവര്‍ ഗായക സംഘത്തെ നയിക്കുകയും, കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ എന്നിവര്‍ ദൈവാലയ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ദൈവാലയം സജ്ജീകരിക്കുവാനും, ഓണ്‍ലൈനില്‍ കുര്‍ബാന കാണിക്കുവാനും മറ്റു സജ്ജീകരണങ്ങള്‍ക്കും ട്രസ്റ്റി സാബു മുത്തോലം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമായിരുന്നു.

ജൂണ്‍ 21 ഞായറാഴ്ച അര്‍പ്പിച്ച ലദീഞ്ഞ്, വിശൂദ്ധ കുര്‍ബാന, വചന സന്ദേശം, ഈശോയുടെ തിരുഹ്യദയ നൊവേന, ഇടവകയില്‍ നിന്നും വേര്‍പെട്ടുപോയ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ള ഒപ്പീസ്, പിതൃദിനത്തോടനുബന്ധിച്ച് എല്ലാ പിതാക്കന്മാര്‍ക്കുവേണ്ടിയും, മാതാക്കള്‍ക്കുവേണ്ടിയുമുള്ള പ്രാര്‍ത്ഥന എന്നിവയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു.

തിരുനാള്‍ ഭംഗിയായി നടത്താന്‍ പ്രയത്നിച്ചവര്‍ക്കും, നേരിട്ടും ഓണ്‍ലൈനിലൂടെയും തിരുനാളില്‍ പങ്കെടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവര്‍ക്കും, ഓണ്‍ലൈനിലൂടെ ഇത് സംപ്രേക്ഷണം ചെയ്ത KV TV ക്കും വികാരി ഫാ. എബ്രഹാം മുത്തോലത്ത് നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ എബ്രഹാം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Print Friendly, PDF & Email

Related posts

Leave a Comment