കര്‍ണ്ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയുടെ പിതാവിനും ഭാര്യക്കും മകള്‍ക്കും കോറോണ വൈറസ്

കര്‍ണാടക: കര്‍ണ്ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയു കെ. സുധാകറിന്റെ പിതാവിനും ഭാര്യക്കും മകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒരു ദിവസം മുന്‍പ് മന്ത്രിയുടെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് പോസിറ്റീവായത്.

ട്വിറ്ററിലൂടെ മന്ത്രി വിവരം പുറത്ത് പറയുകയായിരുന്നു. തിങ്കളാഴ്ചയാണ് സുധാകറിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ തിങ്കളാഴ്ച ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.

എന്റെ കുടുംബാംഗങ്ങളുടെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നിരിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് പോസിറ്റീവാണ്. ഇവര്‍ ചികിത്സയിലാണ്.’ എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്. തന്റെ രണ്ട് ആണ്‍മക്കളുടേയും സാമ്പിള്‍ പരിശോധിച്ചിരുന്നെങ്കിലും രണ്ട് പേരുടേയും റിസള്‍ട്ട് നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment