കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു

കൊല്ലം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10ന് നാട്ടിലെത്തിയയാളാണ്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് 17-ാം തിയതി കൊല്ലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ കഴിയുന്തോറും ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് പൊലീസ് കൊച്ചിയില്‍ നിന്നും ജീവന്‍ രക്ഷാ മരുന്ന് എത്തിച്ചുകൊടുത്തു. എന്നാല്‍ ഇന്ന് രാവിലെയോടെ അദ്ദേഹം മരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

വ​സ​ന്ത​കു​മാ​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ന്നും വ​സ​ന്ത​കു​മാ​റി​ന്റെ ജീ​വന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​സ​ന്ത് കു​മാ​റി​ന്‍റെ സ​മാ​ന​ അ​വ​സ്ഥ​യി​ല്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളെ​ജില്‍ ഒ​രു കൊവി​ഡ് രോ​ഗി കൂ​ടി ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന​തും ആ​ശ​ങ്ക​യാ​ണ്. ക​ഴി​ഞ്ഞ 10 ന് ​ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍​ നി​ന്ന് ട്രെ​യ്നി​ലാ​ണ് വ​സ​ന്ത​കു​മാ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ത്.

വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ 17 ന് ​കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യില്‍ കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളെജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മ്പ​ത് പേ​ര്‍​ക്കു രോ​ഗം പി​ടി​പെ​ട്ടു. ഇ​വ​രില്‍ ഒ​രാ​ള്‍ ഹെ​ല്‍​ത്ത് വര്‍​ക്ക​റാ​ണ്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:
പ​ത്തം​നം​തി​ട്ട-27 പാ​ല​ക്കാ​ട്- 27, ആ​ല​പ്പു​ഴ-19, തൃ​ശൂര്‍-14, എ​റ​ണാ​കു​ളം-13, മ​ല​പ്പു​റം-11, കോ​ട്ട​യം-8, കോ​ഴി​ക്കോ​ട്-6, ക​ണ്ണൂര്‍-6, തി​രു​വ​ന​ന്ത​പു​രം-4, കൊ​ല്ലം-4, വ​യ​നാ​ട്-2.

നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്:
മ​ല​പ്പു​റം-15, കോ​ട്ട​യം-12, തൃ​ശൂര്‍-10, എ​റ​ണാ​കു​ളം-6, പ​ത്ത​നം​തി​ട്ട-6, കൊ​ല്ലം-4, തി​രു​വ​ന​ന്ത​പു​രം-3, വ​യ​നാ​ട്-3, ക​ണ്ണൂ​ര്‍-1. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,620 പേര്‍‌ ചി​കി​ത്സ​യി​ലു​ണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment