കോട്ടയം: കോട്ടയം അയര്‍ക്കുന്നത്തെ പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി. വൈദികന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാം അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ജി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് പള്ളിമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ അച്ചനെ കണ്ടെത്തിയത്.
പള്ളിയിലെ റബര്‍ പുര കത്തി നശിച്ചതുമായി ബന്ധപ്പെട്ട് ഫാ. ജോര്‍ജ് മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നു. അച്ചന്റേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും കഴുത്തിലും ചെറിയ പരിക്കുകകള്‍ മാത്രമാണ് ഉള്ളത്. ഇവ കിണറില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കാവാം എന്നാണ് കരുതുന്നത്. വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്.
ഞായറാഴ്ച വൈകുന്നേരം മുതല്‍ ഫാദര്‍ ജോര്‍ജ് എട്ടുപറയലിനെ കാണാതായത്. തുടര്‍ന്ന് പള്ളി വളപ്പിലെ കിണറ്റില്‍ അച്ചന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലും മുറി തുറന്നിട്ട നിലയിലുമായിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയില്‍ ആറ് മാസം മുമ്പാണ് ഫാദര്‍ ജോര്‍ജ് എട്ടുപറയല്‍ ചുമതലയേറ്റെടുത്തത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply