ബേ മലയാളി സംഘടിപ്പിക്കുന്ന ‘ഷോ യുവര്‍ ടാലന്റ് ‘ ഓണ്‍ലൈന്‍ മത്സരം

സാന്‍ ഫ്രാന്‍സിസ്കോ: കോവിഡ് കാലത്ത് സാന്‍ ഫ്രാന്‍സിസ്കോ ബേ മലയാളി സംഘടിപ്പിച്ച അന്താക്ഷരി പയറ്റിന്‍റെ ഗംഭീര വിജയത്തിനു ശേഷം മറ്റൊരു ഓണ്‍ലൈന്‍ പരിപാടിയുമായി ബേ മലയാളി രംഗത്തെത്തിയിരിക്കുന്നു. പുതിയ സംരംഭമായ ‘ഷോ യുവര്‍ ടാലന്റ് (Show Your Talent) അമേരിക്കയിലുള്ളവര്‍ക്ക് അവരുടെ വിവിധ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഓണ്‍ലൈന്‍ മത്സരവേദി ഒരുക്കുന്നു. പരിപാടിയുടെ ആദ്യഘട്ടം ആരംഭിച്ചു.

മത്സരാര്‍ത്ഥികള്‍ തങ്ങളുടെ വീഡിയോസ് സമര്‍പ്പിക്കുന്നതിലോടെയാണ് ഒന്നാം ഘട്ടം തുടങ്ങുന്നത്. മ്യൂസിക്, ഡാന്‍സ്, കുക്കിംഗ്, സ്കിറ്റ്സ്, കോമഡി, മാജിക്, പെയിന്റിംഗ്, ചിത്രം വര മുതലായ വിഭാഗത്തിലുള്ള വീഡിയോസ് സ്വീകരിക്കുന്നതാണ്. സമര്‍പ്പിക്കുന്ന വീഡിയോയുടെ ദൈര്‍ഘ്യം രണ്ട് മുതല്‍ അഞ്ച് മിനുട്ട് വരെ ആകാം. സൗത്ത് ഇന്ത്യന്‍ ഭാഷകളിലും, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പരിപാടി അവതരിപ്പിക്കാവുന്നതാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുത്ത വീഡിയോസ് പ്രേക്ഷകരുടെ വോട്ടിംഗിനായി പബ്ലിഷ് ചെയ്യുന്നതാണ്. ലഭിച്ച വോട്ടുകളുടെയും ജഡ്ജിംഗ് പാനല്‍ നല്‍കിയ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

പരിപാടി രജിസ്റ്റര്‍ ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: www.baymalayali.org/talents/

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News