ഒറ്റ ദിവസം 5000 പുതിയ കോവിഡ് -19 കേസുകള്‍ ടെക്സാസ് പുതിയ ഹോട്ട്സ്പോട്ട്

റിപ്പപ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടെക്സാസ് കോവിഡ് കേസുകള്‍ ആദ്യമായി ഏറ്റവും കൂടിയ ഒറ്റ ദിവസത്തെ കണക്കായ 5000 കടന്നു എന്നറിയിച്ചു. കഴിഞ്ഞ മാസത്തെ കണക്കില്‍ നിന്ന് തുടര്‍മാനമായി വര്‍ദ്ധനവ് ഉണ്ടാകുകയും കേസുകള്‍ ഇരട്ടിയിലധികവും ആയ സാഹചര്യത്തില്‍ ക്ഷുഭിതനായാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഗവര്‍ണര്‍ നേരിട്ടത്. ‘കോവിഡ് 19 ന്‍റെ വ്യാപനം ഒരു വെല്ലുവിളിയല്ലെന്ന് കരുതുന്ന ധാരാളം ആളുകള്‍ ടെക്സസ് സംസ്ഥാനത്ത് ഇപ്പോഴും ഉണ്ട്. 30 വയസില്‍ താഴെയുള്ളവര്‍ വൈറസിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചു,’ മറ്റൊരു സ്വകാര്യ ഇന്‍റര്‍വ്യൂവില്‍ ഗവര്‍ണര്‍ അബോട്ട് കെബിടിഎക്സ്ടിവിയോട് പറഞ്ഞു.

ഹ്യുസ്റ്റണില്‍ ‘നമ്മള്‍ വളരെ വേഗത്തില്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുത്,’ ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍‌വെസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. ഇതൊരു ആരോഗ്യ സംരക്ഷണ പ്രതിസന്ധിയാണ്. വളരെ വ്യക്തമായി പറഞ്ഞാല്‍, നമ്മുടെ പരാജയമാണ്. ഉദാഹരണത്തിന്, മാസ്ക് ധരിക്കുന്നതിലും അല്ലെങ്കില്‍ സാമൂഹിക അകലം പാലിക്കുന്നതിലും മറ്റൊരാളില്‍ സ്വാധീനം ചെലുത്തേണ്ടിവരുന്നത് വളരെ ദയനീയമാണ്,’ വളരെ പ്രകോപിതനായി മേയര്‍ പറഞ്ഞു.

അതേസമയം അമേരിക്കയിലെ ഏറ്റവും വലിയ പീഡിയാട്രിക് ഹോസ്പിറ്റല്‍ ആയ ഹ്യുസ്റ്റണിലെ ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കുട്ടികളല്ലാത്ത രോഗികളെയും പ്രവേശിപ്പിച്ചു തുടങ്ങി.

കഴിഞ്ഞ വാരാന്ത്യത്തില്‍ ടെക്സസ് ആദ്യമായി 4,000 പുതിയ കേസുകള്‍ ഒറ്റ ദിവസം മറികടന്നതിന് ഒരു ദിവസത്തിനു ശേഷമാണ് പുതിയ അപായ സൂചന നല്‍കുന്ന ഈ കണക്കുകള്‍ വരുന്നത്.

പുതിയ കേസുകളില്‍ ഉണ്ടാവുന്ന അപകടകരമായ വര്‍ദ്ധനവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന ടെക്സാസില്‍ ‘അടുത്ത രണ്ട് ആഴ്ചകള്‍ നിര്‍ണായകമാകുമെന്ന്’ രാജ്യത്തെ മുന്‍നിര പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്‍റണി ഫൗച്ചി ചൊവ്വാഴ്ച വാഷിംഗ്ടണില്‍ അറിയിച്ചു.

ടെക്സസില്‍ ഇപ്പോഴും ആവശ്യമായ ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ ഉണ്ട്, എന്നാല്‍ വര്‍ധിച്ചു വരുന്ന കേസ് ലോഡുകള്‍ കൈകാര്യം ചെയ്യുവാന്‍ പുതിയ സ്ഥലങ്ങള്‍ വേണം. അമേരിക്കയിലെ ഏറ്റവും വലിയ പീഡിയാട്രിക് ഹോസ്പിറ്റല്‍ ആയ ഹ്യുസ്റ്റണിലെ ടെക്സാസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഹ്യൂസ്റ്റണില്‍ കൂടുതല്‍ ആശുപത്രി ബെഡ്ഡുകള്‍ സ്വതന്ത്രമാക്കാന്‍ മുതിര്‍ന്ന രോഗികളെയും പ്രവേശിപ്പിക്കും എന്ന് അറിയിച്ചു.

ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി എന്ന് ഹ്യൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അറിയിച്ചു. ഹ്യൂസ്റ്റണ്‍ ഉള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലെ കോവിഡ് 19 പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം മെയ് 31 മുതല്‍ ഏകദേശം മൂന്നിരട്ടിയായി. ഹ്യൂസ്റ്റണിലെ ലിന്‍ഡണ്‍ ബി. ജോണ്‍സണ്‍ ഹോസ്പിറ്റലിലെ ഐ.സി.യു വ്യാഴാഴ്ച രാവിലെ തന്നെ 100 ശതമാനം ശേഷിയില്‍ എത്തിയിരുന്നു എന്ന് ഹോസ്പിറ്റല്‍ സിസ്റ്റം അധികൃതര്‍ പറഞ്ഞു. ബെന്‍ ടാബ് ഹോസ്പിറ്റല്‍ ശനിയാഴ്ച വരെ 76% ഐ സി യു കപ്പാസിറ്റിയില്‍ എത്തിയിരുന്നു. അതിനര്‍ത്ഥം ഉടനെ തന്നെ എല്ലാ ബെഡ്ഡും നിറയും.

‘ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിസാരവത്കരിക്കുന്ന പ്രവണത പല ഭാഗത്തും നിന്നും കണ്ടുവരുന്നു. അതുതന്നെയാണ് ഈ അവസ്ഥയില്‍ എത്തിയതിനു കാരണം.’ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സീനിയര്‍ മെഡിക്കല്‍ സെന്‍റര്‍ ഡോക്ടര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment