അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിനെക്കുറിച്ച് വിവാദ അവകാശവാദവുമായി നടി രാഖി സാവന്ത്. സുശാന്ത് തന്നെ വന്നു കണ്ടുവെന്നും, ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും അത് ഫാന്‍സിനോടും ജനങ്ങളോടും പറയണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് രാഖി പറയുന്നത്. തന്നെയുമല്ല, തന്റെ ഗര്‍ഭപാത്രത്തിലൂടെ അദ്ദേഹം വീണ്ടും പുനര്‍ജനിക്കുമെന്നും പറഞ്ഞു.
ഒരു സന്തോഷ വാര്‍ത്ത പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഖി എത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുമ്പോഴാണ് പെട്ടന്ന് ഞെട്ടി ഉണരുന്നത്. സ്വപ്നത്തില്‍ ഒരാള്‍ എന്റെ അരികില്‍ വന്നു. മറ്റാരുമല്ല സുശാന്ത് സിങ്. അദ്ദേഹം വീണ്ടും ജനിക്കുമെന്ന് പറഞ്ഞു. തന്റെ ആരാധകരോട് ഇക്കാര്യം പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ എങ്ങനെയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാഖി നീ വിവാഹം കഴിച്ച് നിന്റെ ഗര്‍ഭപാത്രത്തിലൂടെയാകും ഞാന്‍ വീണ്ടും ജനിക്കുകയെന്ന് സുശാന്ത് പറഞ്ഞു.
എനിക്ക് ആണ്കുട്ടിയാണെങ്കില് അത് സുശാന്ത് ആകും. ഇത് കണ്ട് കഴിഞ്ഞതും ഞാന്‍ ആകെ വിയര്‍ത്തു. നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല. സുശാന്ത് എനിക്ക് സഹോദരനെപ്പോലെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സുശാന്ത് എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ എനിക്ക് ഒരുപാട് തന്നു അതുപോലെ തന്നെ നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. കങ്കണ എന്നെ പിന്തുണച്ചു നന്ദി. രാഖി എന്നെ പിന്തുണച്ചു. പല സ്ഥലങ്ങളില്‍ നിന്ന് എന്നെ പുറത്താക്കി, പാര്‍ട്ടികളില്‍ നിന്ന് അവരെന്നെ ഒഴിവാക്കി. എന്റെ കയ്യില്‍ സിനിമകളില്ലായിരുന്നു. പിന്നെ ഞാന്‍ എന്ത് ചെയ്യും. എന്നെ നശിപ്പിച്ചവരെ വെറുതെ വിടില്ല. ശരീരം ഇല്ലെന്നേ ഒള്ളൂ. ആത്മാവ് ഉണ്ടെന്നും സുശാന്ത് എന്നോട് പറഞ്ഞു.
വെളുപ്പിന് നാല് മണിക്ക് ആണ് ഞാന്‍ സ്വപ്നം കണ്ടത്. ഇത് സത്യമാകും. എന്റെ ഫോണില്‍ ഉണ്ടായിരുന്ന നിര്‍മാതാക്കളുടെ നമ്പറിലേയ്ക്ക് സുശാന്ത് മെസേജ് അയച്ചു. നിങ്ങള്‍ നിര്‍മിക്കുന്ന സിനിമകളില്‍ എല്ലാം രാഖി സാവന്തിന്റെ ഐറ്റം ഡാന്‍സ് വയ്ക്കണമെന്നായിരുന്നു ആ മെസേജ്. കരണ്‍ ജോഹറിന്റെ കൂടെയും സല്‍മാന്‍ഖാന്റെ കൂടെയും സിനിമ ചെയ്യണമെന്നത് സുശാന്തിന്റെ ആഗ്രഹമായിരുന്നു. ചിച്ചോരെയ്ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് നല്‍കാത്തതിലും സുശാന്തിന് വിഷമമുണ്ട്. ആ അവാര്‍ഡ് വീണ്ടും കൊടുക്കണം. സുശാന്തിന്റെ സിനിമകള്‍ വീണ്ടും റിലീസ് ചെയ്യണമെന്നും രാഖി പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply