Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

കാലാവധി നീട്ടാനുള്ള ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ പ്രമേയം തള്ളി; തെരെഞ്ഞെടുപ്പ് സെപ്തംബര്‍ 9 നു തന്നെ

June 24, 2020 , ഫ്രാന്‍സിസ് തടത്തില്‍

ന്യൂജേഴ്സി: 2020 സ്പെറ്റംബര്‍ 9 നു നടത്താന്‍ തീരുമാനിച്ചിരുന്ന ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിയില്‍ തന്നെ നടത്താന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച തെരഞ്ഞെടുപ്പ് തിയതിയില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പ്രമേയം പാസാക്കിയതായി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ് അറിയിച്ചു.

തെരഞ്ഞെടുപ്പ് മാറ്റിയതായി അറിയിച്ചുകൊണ്ട് വന്ന പത്ര വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ചെയര്‍മാന്‍ അറിയിച്ചു. ഭരണഘടനാ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുവാനുള്ള അധികാരം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കേ, തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയ്ക്ക് അധികാരമില്ല. ബോര്‍ഡിന്‍റെ വിവേചനധികാരത്തില്‍ വരുന്ന കാര്യങ്ങളില്‍ എക്സിക്യൂട്ടീവിന് കൈകടത്താന്‍ പാടുള്ളതല്ല. അത്തരം തീരുമാനം എക്സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കുന്നതല്ലെന്നും ബോര്‍ഡ് വിലയിരുത്തി.

ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് അംഗങ്ങളുടെ സുരക്ഷയും സര്‍ക്കാര്‍ മാനദണ്ഡങ്ങളും കണക്കിലെടുത്ത് അടുത്ത ജനറല്‍ ബോഡി മീറ്റിംഗ് വെര്‍ച്ച്വല്‍ മീറ്റിംഗ് ആയി നടത്തുകയും തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വോട്ടിംഗ് സംവീധാനത്തിലൂടെ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പക്ഷപാതരഹിതമായി അതീവ രഹസ്യസ്വഭാത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താന്‍ പ്രാപ്തമായ ഏതെങ്കിലും പ്രഫഷണല്‍ കമ്പനിയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന് യോഗം ചേരുക പ്രായോഗികമല്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ 300 അധികം പ്രതിനിധികള്‍ വോട്ടിങ്ങിനു എത്തിയിരുന്നു. അത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ സാഹചര്യം അനുവദിക്കാത്തതുകൊണ്ടാണ് വെര്‍ച്ച്വല്‍ ആയി നടത്താന്‍ തീരുമാനിച്ചുകൊണ്ടു ബോര്‍ഡ് പ്രമേയം പാസാക്കിയത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍മാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി, റീജിയണല്‍ വൈസ്പ്രസിഡണ്ടുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ കാലാവധി നീട്ടിക്കൊടുക്കുന്നത് നാഷണല്‍ കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുതല്ലെന്ന് ബോര്‍ഡ് പാസാക്കിയ മറ്റൊരു പ്രമേയത്തിലൂടെ അറിയിച്ചു. രണ്ടു വര്‍ഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് കണ്‍വെന്‍ഷന്‍ നടത്താന്‍ നാഷണല്‍ കമ്മിറ്റിക്ക് അധികാരമില്ല. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി തീര്‍ന്നതിനു ശേഷം ഒരു വര്‍ഷം കഴിയുന്ന 2021 ജൂലൈ 31 ലേക്ക് ഫൊക്കാനയുടെ ജനറല്‍ കൗണ്‍സിലും തെരഞ്ഞെടുപ്പും മാറ്റി വയ്ക്കാനും ഉള്ള അധികാരവും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റിക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

ഫൊക്കാനയുടെ ദ്വൈവാര്‍ഷിക തെരഞ്ഞെടുപ്പ് മാറ്റിവച്ച നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം അറിയിച്ചുകൊണ്ട് പ്രസിഡന്റ് മാധവന്‍ ബി നായര്‍ ബി.ഓ.ടി. ചെയര്‍മാനു നല്‍കിയ കത്ത് അസാധുവാക്കുകയും തീരുമാനത്തിന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള ഭരണഘടനാപരമായ അധികാരം പ്രസിഡന്‍റിനില്ലാത്തതിനാലാണ് നാഷണല്‍ കമ്മിറ്റി തീരുമാനമറിയിച്ചുകൊണ്ടുള്ള പ്രസിഡണ്ടിന്‍റെ കത്ത് തള്ളിക്കളഞ്ഞത്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയും തെരെഞ്ഞെടുപ്പ് കമ്മറ്റിയും പ്രഖ്യാപിച്ച 2020 സെപ്തംബര്‍ 9 നു തന്നെ തെരഞ്ഞെടുപ്പ് നടത്തും. ഭരണഘടന വിഭാവനം ചെയ്യുന്ന പ്രകാരം ദ്വൈവാര്‍ഷിക തെരെഞ്ഞെടുപ്പ് നടത്താനുള്ള പൂര്‍ണമായ അധികാരം നിഷിപ്തമായിരിക്കുന്നത് ബോര്‍ഡിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുമാണ്. പ്രമേയം ചൂണ്ടിക്കാട്ടുന്നു.

പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്കും 2018-2020 വര്‍ഷത്തെ ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കും എതിരെ ലീല മാരേട്ട്, ജോസഫ് കുരിയാപുരം എന്നിവര്‍ സമര്‍പ്പിച്ച കേസ് ഇപ്പോള്‍ റോക്ക്‌ലാന്‍ഡ് കൗണ്ടി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ട്രസ്റ്റി ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ നിന്ന് ഒരു വലിയ തുക കേസുമായി ബന്ധപ്പെട്ട് ഇതിനകം ചെലവായിക്കഴിഞ്ഞു. ഭരണസമിതിയുടെ കാലാവധി നീട്ടിയാല്‍ സംഘടനയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും പ്രമേയത്തില്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി അംഗസംഘടനകള്‍ക്കിടയിലും ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണയും പരത്തിക്കൊണ്ടിരിക്കുന്ന പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അധികാരത്തില്‍ ഇരിക്കെ ഭരണഘടനാലംഘനം നടത്തുന്നതിനെതിരെയും ബോര്‍ഡ് യോഗത്തില്‍ മറ്റൊരു പ്രമേയം പാസാക്കി.

ഫൊക്കാന തെരെഞ്ഞെടുപ്പ് കുറ്റമറ്റതായി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട സ്വതന്ത്ര അധികാരമുള്ള തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ഇടപെട്ടതിനും ഫൊക്കാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചിരിപ്പിച്ചുകൊണ്ടു പ്രഖ്യാപനങ്ങള്‍ നടത്തിയതുവഴി ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള പ്രമേയത്തില്‍ പറയുന്നത്.

തെരഞ്ഞെടുക്കപ്പെട്ട രണ്ടു വര്‍ഷത്തെ കാലാവധി 2020 ജൂണ്‍ 30 നു അവസാനിക്കുമെന്നിരിക്കെ, അധികാര പരിധിക്കപ്പുറം നിന്നുകൊണ്ട് 2021 ജൂലൈ 31 വരെ അധികാരത്തില്‍ തുടരുമെന്നു പ്രഖ്യാപിച്ചതു വഴി ടോമി വ്യക്തമായ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നും പ്രമേയത്തില്‍ പറയുന്നു. ഫൊക്കാനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഫൊക്കാന ഇലക്ഷന്‍ കമ്മിറ്റിയുടെ പേജ് മാധവന്‍ നായര്‍ എടുത്തു മാറ്റിയതാണ് മറ്റൊരു വീഴ്ച എന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുമെന്ന് ഏറ്റു ചൊല്ലിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇരുവരും മേല്‍ പറഞ്ഞ പ്രവൃത്തികളിലൂടെ കാട്ടിയതെന്നും, മേലില്‍ ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തികള്‍ നടത്തുന്നതില്‍ നിന്നും പിന്മാറണമെന്നും, ഫൊക്കാന ഭരണഘടന അനുശാസിക്കുന്ന വിധം ബോര്‍ഡ് ഓഫ് ട്രസ്റ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.

തെരെഞ്ഞെടുപ്പും കണ്‍വന്‍ഷനും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളില്‍ സമവായങ്ങള്‍ കൊണ്ടുവരാനായി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബിനെ യോഗം ചുമതലപ്പെടുത്തി.

ബോര്‍ഡ് മെമ്പര്‍മാരായ ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാത്യു വര്‍ഗീസ്, ബെന്‍ പോള്‍ എന്നിവരാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ വിനോദ് കെയാര്‍കെ, കുര്യന്‍ പ്രക്കാനം, ജോണ്‍ പി. ജോണ്‍, ബെന്‍ പോള്‍,മാത്യു വര്‍ഗീസ്, അലോഷ് അലക്സ്, ഫിലിപ്പോസ് ഫിലിപ്പ്, എന്നിവരും എക്സ് ഒഫീഷ്യോ മെമ്പര്‍മാരായ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവരും മീറ്റിംഗില്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top