Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    തീവ്ര വലതുപക്ഷ ചിന്താഗതിക്കാരായ 12 നാഷണല്‍ ഗാര്‍ഡ് സൈനികരെ സുരക്ഷാ ചുമതലയില്‍ നിന്ന് പിന്‍‌വലിച്ചു   ****    ജോ ബൈഡന്‍ ജറുസലേം എംബസി നിലനിർത്തും, എന്നാൽ പലസ്തീൻ രാഷ്ട്രത്തിനു വേണ്ടി ശ്രമിക്കും: ആന്റണി ബ്ലിങ്കന്‍   ****    തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എ എ ഐയുടെ നീക്കത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി   ****    എസ് വി പ്രദീപിന്റെ മരണം; അസാധാരണമായ ഒന്നും തന്നെയില്ലെന്ന് അന്വേഷണ സംഘം   ****    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു ജീവനോടെ കുഴിച്ചു മൂടി   ****   

ടെക്സസില്‍ നിന്ന് ട്രൈസ്റ്റേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്റൈന്‍

June 25, 2020 , പി പി ചെറിയാന്‍

ഓസ്റ്റിന്‍: ടെക്സസില്‍ നിന്ന് ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, കണക്റ്റിക്കട്ട് എന്നീ മൂന്നു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് ഈ മൂന്നു സംസ്ഥാനങ്ങളിലേയും ഗവര്‍ണ്ണര്‍മാര്‍ സം‌യുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ 25 വ്യാഴാഴ്ച മുതല്‍ ക്വാറന്‍റൈന്‍ നിലവില്‍ വരുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഡമോക്രാറ്റിക് ഗവര്‍ണര്‍മാരായ ആന്‍ഡ്രൂ ക്യൂമോ (ന്യൂയോര്‍ക്ക്), ഫില്‍ മര്‍ഫി (ന്യൂജഴ്സി), നെസ്‌ലമന്‍റ് (കണക്ടിക്കട്ട്) എന്നിവരാണ് ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് 19 ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്ന സംസ്ഥാനങ്ങളില്‍ ഇനിയും മറ്റൊരു ദുരന്തം കൂടി ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശം.

ടെക്സസില്‍ കോവിഡ് 19 കേസുകള്‍ ദൈനംദിനം വര്‍ധിക്കുകയും, ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാനുസൃതമായി ഉയ ര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഗവര്‍ണര്‍ ഗ്രേക്ക് എബെട്ട് ഉള്‍പ്പടെയുള്ളവരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് ഗവര്‍ണര്‍മാരുടെ തീരുമാനത്തോട് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

രണ്ടു മാസത്തിനുള്ളില്‍ ഒരു ദിവസം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ജൂണ്‍ 23 ചൊവ്വാഴ്ചയായിരുന്നു (34700). ഏപ്രില്‍ 9നും 24നുമായിരുന്നു ഇതിനു മുമ്പ് 36400 രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top