ലണ്ടന്‍: ജനിതക രേഖ അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 വാക്സിന്റെ മനുഷ്യ ശരീരത്തിലുള്ള പരീക്ഷണം ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ ഇന്നലെ തുടക്കമിട്ടു. ഏകദേശം 300 പേര്‍ക്കാണ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ വാക്സിന് നല്‍കുന്നത്. പ്രഫസര്‍ റോബിന് ഷാറ്റോക്കാണ് ഈ പരീക്ഷണത്തെ നയിക്കുന്നത്. മൃഗങ്ങളില്‍ ഇതിന്റെ പരീക്ഷണം നേരത്തെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാക്സിന് കൊറോണ പ്രതിരോധശേഷി നേടിയെടുക്കാന്‍ സഹായിക്കുന്നതായി ഇതില്‍ തെളിഞ്ഞിരുന്നു.
കൊറോണ വൈറസ് വാക്സിന് വികസിപ്പിക്കുന്നതിനായി ഏകദേശം നൂറ്റിഇരുപതോളം പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന യുകെയിലെ മറ്റൊരു പരീക്ഷണം വാക്സിനേഷന് ശേഷമുള്ള ഡാറ്റാ കളക്ഷന്‍ ആന്‍ഡ് അനാലിസിസ് സ്റ്റേജിലാണ് ഇപ്പോള്‍.
ഇംപീരിയല്‍ കോളജിലെ ട്രയലില്‍ ആദ്യ വാക്സിനേഷന് ഫൈനാന്‍സ് സെക്ഷനില്‍ ജോലി ചെയ്യുന്ന കാത്തി (39) ആണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിനു ശേഷം 6000 പേര്‍ക്ക് വാക്സിന് നല്കുന്ന രണ്ടാം ട്രയല്‍ ഒക്ടോബറില്‍ നടക്കും. വിജയകരമെങ്കില്‍ ഇംപീരിയല്‍ ട്രയല്‍ വാക്സിന് വിതരണത്തിനായി 2021 ആദ്യത്തോടെ തയ്യാറാകും.
മിക്കവാറും ട്രയലുകളില്‍ ദുര്‍ബലമായതോ, ഘടനാ മാറ്റം വരുത്തിയതോ ആയ വൈറസിനെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇംപീരിയല്‍ കോളജിന്റെ വാക്സിനില്‍ വൈറസിന്റെ ജനിതക രേഖയെ അനുകരിക്കുന്ന സിന്തറ്റിക് സ്ട്രാന്‍ഡുകളാണ് ഉപയോഗിക്കുന്നത്. ശരീരത്തിലെ മസിലുകളിലേക്ക് കുത്തിവച്ചു കഴിഞ്ഞാല്‍ ഇവ കൊറോണ വൈറസിന്റെ പുറം ഭാഗത്ത് കാണപ്പെടുന്ന രീതിയിലുള്ള സ്പൈക്ക് പ്രോട്ടീനുകള്‍ ഉല്പാദിപ്പിക്കും. ഇതുമൂലം ശരീരം വൈറസിനെ പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ തയ്യാറാക്കും.
ഇംപീരിയല്‍ കോളജ് ലണ്ടന്റെ വാക്സിനില്‍ ചെറിയ തോതിലുള്ള ജനറ്റിക് കോഡ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഒരു ലിറ്റര്‍ സിന്തറ്റിക് മെറ്റീരിയലുപയോഗിച്ച് രണ്ടു മില്യണ്‍ ഡോസ് വാക്സിന് തയ്യാറാക്കാന്‍ കഴിയും. ഇതിന്റെ പരീക്ഷണത്തിലുള്ള വോളണ്ടിയര്‍മാര്‍ക്ക് നാലാഴ്ച ഇടവേളയില്‍ രണ്ടു ഡോസ് വാക്സിനാണ് നല്‍കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply