Flash News

ഓക്സ്ഫോര്‍ഡിലെ കൊറോണ വാക്സിന്‍ പരീക്ഷണം ആശങ്കയില്‍

June 25, 2020 , ബിനോയ് ജോസഫ്

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് കൊറോണ വാക്സിന്‍ പരീക്ഷണം വിജയകരമാണോ എന്നറിയാനുള്ള സാഹചര്യം ബ്രിട്ടനില്‍ ഇല്ലാതാകുന്നത് പരീക്ഷണത്തെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച വാക്സിന്‍ പരീക്ഷണമാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കുട്ടികളും മുതിര്‍ന്നവരും ഈ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. 10,260 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷനുശേഷം സാധാരണ ജീവിതചര്യകളിലേക്ക് മടങ്ങിയ സന്നദ്ധസേവകര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതുവഴിയാണ് വാക്സിന്‍ ഫലപ്രദമാണോ എന്നു മനസിലാക്കാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ ബ്രിട്ടനില്‍ കോവിഡ്-19 അണുബാധ നിരക്ക് വളരെയധികം കുറഞ്ഞതിനാല്‍ അതിനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്.
അണുബാധ നിരക്ക് ഏറ്റവും കൂടിയ സമയത്താണ് പരീക്ഷണം തുടങ്ങിയത്. എന്നാല്‍, നിലവില്‍ സാഹചര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടതിനാല്‍ സന്നദ്ധസേവകര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ടെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന പ്രഫ. സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു.

ബ്രിട്ടനില്‍ നാലാഴ്ചകള്‍ക്ക് മുന്‍പ് 500 ല്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ വൈറസ് ബാധയുണ്ടായിരുന്നു. ഇത് 1700 ന് ഒന്ന് എന്ന നിരക്കിലേക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഓക്സ്ഫോര്‍ഡ് ടീം വാക്സിന്‍ പരീക്ഷണം ബ്രസീലിലും നടത്തുന്നുണ്ട്. അവിടെ കൊറോണ ബാധ നിരക്ക് ബ്രിട്ടനിലേതിനെക്കാളും വളരെ കൂടുതലാണ്. വാക്സിന്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ ഇതിന്‍റെ ഫലപ്രദമായ നടപ്പാക്കല്‍ സാധ്യമാകുകയുള്ളൂ. വാക്സിനിലൂടെ പ്രതിരോധശേഷി ലഭിക്കാന്‍ എത്ര ഡോസുകള്‍ ആവശ്യമാണ്, കുട്ടികളിലും മുതിര്‍ന്നവരിലും ഇത് നല്‍കുന്ന ഫലങ്ങളിലുള്ള അന്തരം എന്നിവയടക്കമുള്ള കാര്യങ്ങള്‍ യൂണിവേഴ്സിറ്റി ഇതിലൂടെ പഠന വിധേയമാക്കും. ഇംപീരിയല്‍ കോളജ് ലണ്ടനും സമാനമായ വാക്സിന്‍ പരീക്ഷണം നടത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top