Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭം: പ്രവാസി അവകാശ പത്രികയുടെ ജില്ലാതല പ്രകാശനം നിര്‍വഹിച്ചു

June 25, 2020 , സാബിര്‍ അഹ്സന്‍

അവകാശ പത്രികയുടെ ജില്ലാതല പ്രകാശനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ നിര്‍വഹിക്കുന്നു

പാലക്കാട്: ‘പ്രവാസികളെ കൊലക്കു കൊടുക്കരുത്, നമ്മള്‍ തന്നെയാണ് അവര്‍’ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രക്ഷോഭകാല ക്യാമ്പയിന്‍റെ ഭാഗമായി പുറത്തിറക്കുന്ന അവകാശ പത്രികയുടെ ജില്ലാതല പ്രകാശനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ എം. ശങ്കരനാരായണന്‍ നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ അവകാശ പത്രിക അദ്ദേഹത്തിന് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് പി. ലുഖ്മാന്‍, എ.കെ ഫിര്‍ദൗസ്, ഫാരിസ് എന്നിവര്‍ സംബന്ധിച്ചു.

പ്രക്ഷോഭകാലത്തില്‍ വെര്‍‌ച്വല്‍ പ്രതിഷേധ സഭകള്‍, പ്രവാസി കുടുംബങ്ങളില്‍ ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനമയക്കല്‍, പ്രവാസി കുടുംബങ്ങള്‍ കൂടി അണിനിരന്ന് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നോര്‍ക്ക ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.സി നാസര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top