അശ്വതി : സ്ഥിതിഗതികള്‍ വിലയിരുത്താതെ പ്രതികരിയ്ക്കരുത്. കീഴ്ജീവനക്കാരുടെ അനാസ്ഥ പണനഷ്ടത്തിനു വഴിയൊരുക്കും. അറിവുളള കാര്യങ്ങള്‍ക്ക് മറവിയുണ്ടാകും.
ഭരണി : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ സാധിയ്ക്കും. സ്വസ്ഥതയും സമാധാനവും കുടുംബസൌഖ്യവും ഉണ്ടാകും.
കാര്‍ത്തിക : കഴിവിന്റെ പരമാവവധി പ്രയോജനപ്പെടുത്തും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും. വിമര്‍ശനങ്ങള്‍ കേള്‍ക്കുവാനിടവരും.
രോഹിണി : ആസൂത്രണങ്ങളില്‍ അന്തിമവിജയമുണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. സാംക്രമികരോഗം പിടിപെടും.
മകയിരം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. സല്‍കീര്‍ത്തിയും സജ്ജനബഹുമാ ന്യതയും സർവകാര്യവിജയവും സൌഖ്യവും സമാധാനവും ഉണ്ടാകും.
തിരുവാതിര : സുഖഭക്ഷണവും സുഖസുഷുപ്തിയും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും.
പുണര്‍തം: വിശ്വാസവഞ്ചനയില്‍ അകപ്പെടരുത്. ഭരണസംവിധാനത്തിലെ ക്രമക്കേടുകള്‍ പരിഹരിയ്ക്കും. മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറും.
പൂയ്യം : മുന്‍കോപം നിയന്ത്രിയ്ക്കണം. രക്തസമ്മര്‍ദ്ദം വർധിയ്ക്കും. ഭക്ഷ്യവിഷബാധ യേല്ക്കാതെ സൂക്ഷിയ്ക്കണം.
ആയില്യം : സദ്ചിന്തകള്‍ വർധിയ്ക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിയ്ക്കും. മനസന്തോഷമുണ്ടാകും.
മകം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഹ്രസ്വകാല പാഠ്യപദ്ധതിയ്ക്കു ചേരും. ആത്മാർഥമായ പ്രവര്‍ത്തനത്താല്‍ പുതിയ ഉദ്യോഗാവസരം വന്നുചേരും.
പൂരം: സാമ്പത്തികവരുമാനം വർധിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. കടം കൊടു ത്തസംഖ്യതിരിച്ചു ലഭിയ്ക്കും.
ഉത്രം : പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കുവാന്‍ യാത്രപുറപ്പെടും. കഠിനപ്രയത്ന ങ്ങള്‍ക്ക് സ്വല്പം ഫലമുണ്ടാകും. ആരാധനാലയദര്‍ശനം നടത്തുവാനിടവരും.
അത്തം : ആരാധനാലയദര്‍ശനത്താല്‍ ആശ്വാസം തോന്നും. ബന്ധുവിന്റെ പിറന്നാളാ ഘോഷത്തില്‍ പങ്കെടുക്കും. അഭിപ്രായവ്യത്യാസം പരിഹരിയ്ക്കും.
ചിത്ര: സുപ്രധാനമായ കാര്യങ്ങള്‍ തീരുമാനത്തിലെത്തും. വിദ്യാർഥികള്‍ക്ക് അനുകൂ ലസാഹചര്യമുണ്ടാകും. നിസ്വാർഥ സേവനത്താല്‍ പ്രകീര്ത്തി വർധിയ്ക്കും.
ചോതി : സുവ്യക്തമായ നിലപാട് സ്വീകരിയ്ക്കും. ആഗ്രഹസാഫ ല്യമുണ്ടാകും. നീക്കി യിരുപ്പ് വർധിയ്ക്കും. വസ്തുനിഷ്ഠമായി പഠിച്ചുചെയ്യുന്നതെല്ലാം വിജയിയ്ക്കും.
വിശാഖം : മാതാപിതാക്കളുടെ ആവശ്യങ്ങള്‍ സാധിപ്പിയ്ക്കും. ഗൃഹോപകരണങ്ങള്‍ ലഭിയ്ക്കും. ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുവാന്‍ അവസരമുണ്ടാകും.
അനിഴം : ഉദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ക്ക് അകാരണ തടസങ്ങള്‍ ഉണ്ടാകും. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണതയുണ്ടാവുകയില്ല. വ്യവസ്ഥകള്‍ വ്യതി ചലിയ്ക്കുവാന്‍ നിര്‍ബന്ധിതനാകും.
തൃക്കേട്ട : സേവനസാമർഥ്യത്താല്‍ ആഗ്രഹ സാഫല്യമുണ്ടാകും. കഫരോഗം വർധി യ്ക്കും. നിര്‍ത്തിവെച്ച കരാറു ജോലികള്‍ പുന രാരംഭിയ്ക്കും.
മൂലം : ചര്‍ച്ചകള്‍ വിജയിയ്ക്കും. പദ്ധതിയുടെ അന്തിമരൂപം തയ്യാറാകും. പൂർവികസ്വ ത്തില്‍ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെയ്ക്കും.
പൂരാടം : സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. സർവകാര്യവിജയമുണ്ടാ കും. സുവ്യക്തമായ കര്‍മ്മപദ്ധതിയ്ക്ക് രൂപകല്പന തയ്യാറാകും.
ഉത്രാടം : പഠിച്ച വിദ്യാഭ്യാസസ്ഥാപനത്തില്‍ പോകുവാനിടവരും. കുടുംബത്തില്‍ സ്വ സ്ഥതയും സമാധാനവും ഉണ്ടാകും.
തിരുവോണം : ആത്മവിശ്വാസവും പ്രവര്‍ത്തനക്ഷമതയും സ്വസ്ഥതയും സമാധാനവും കുടുബത്തില്‍ ഐശ്വര്യവും ഭാര്യാ-ഭര്ത്തൃഐക്യതയും ഉണ്ടാകും. കുടുംബസംര ക്ഷണ ചുമതല ഏറ്റെടുക്കും.
അവിട്ടം : സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിയ്ക്കും. പുതിയ കരാറുജോലി ഏറ്റെടു ക്കും. അനാവശ്യമായ ആധി ഉപേക്ഷിയ്ക്കണം.
ചതയം : വ്യവസ്ഥകള്‍ക്കതീതമായി പ്ര വര്‍ത്തിയ്ക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.
പൂരോരുട്ടാതി : പുതിയ തൊഴിലിന്റെ ആവശ്യത്തിനായി ദൂരയാത്രപുറപ്പെടും. ജാമ്യം നില്‍ക്കരുത്. കടം കൊടുക്കുകയുമരുത്. സാമ്പത്തിക പ്രതിസന്ധിതരണം ചെയ്യുവാന്‍ ഭൂമിപണയപ്പെടുത്തും.
ഉത്രട്ടാതി : ഓര്‍മ്മശക്തി കുറയും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. സദ്സംഭാഷണ ശൈലി പ്രവര്ത്തനവിജയത്തിനു വഴിയൊരുക്കും.
രേവതി : ജാമ്യം നില്ക്കുക, ചുമതലകള്‍ അന്യരെ ഏല്പിയ്ക്കുക, പണം കടം കൊടു ക്കുക തുടങ്ങിയവ അരുത്. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ കഠിനപ്രയത്നം വേണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply