Flash News

കോവിഡ് 19: ലോകത്ത് ഓക്സിജന്‍ സിലിണ്ടറിന്‍റെ അഭാവം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന

June 25, 2020 , ആന്‍സി

ജനീവ: കൊറോണ വൈറസ് ബാധയുടെ തോത് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ഓരോ ആഴ്ചയും ഒരു ദശലക്ഷം പുതിയ ആളുകള്‍ക്ക് രോഗം ബാധിച്ചതായി അവര്‍ സ്ഥിരീകരിച്ചു. തന്മൂലം പ്രതിദിനം 88,000 വലിയ ഓക്സിജന്‍ സിലിണ്ടറുകളും 6.20 ലക്ഷം ക്യുബിക് മീറ്റര്‍ ഓക്സിജനും ആവശ്യമാണ്. താമസിയാതെ ഇത് ഒരു കോടിയിലധികം വരുമെന്നും ഡബ്ല്യു എച്ച് ഒ പറയുന്നു.

ഇതുവരെ കോവിഡ് 19 കേസുകളില്‍ 91 ലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാലു ലക്ഷത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഡെനോം ഗെബ്രിയസ് ബുധനാഴ്ച ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതില്‍ 40 ലക്ഷത്തോളം കേസുകള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊട്ടിപ്പുറപ്പെട്ട ആദ്യ മാസത്തില്‍ 10,000 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗം ബാധിച്ച രോഗികളില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നവര്‍ക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്‍റെ സഹായം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളിലും ഓക്സിജന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നും, കുറച്ച് കമ്പനികള്‍ 80 ശതമാനത്തിലധികം വിപണിയിലിറക്കിയിട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ആശുപത്രികളില്‍ ഓക്സിജന്‍ സാന്ദ്രീകരണ വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

“പല രാജ്യങ്ങളിലും ഇപ്പോള്‍ ആശുപത്രികള്‍ക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതില്‍ പ്രശ്നമുണ്ട്. ആവശ്യകത വിതരണത്തേക്കാള്‍ കൂടുതലാണ്,” ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ഓക്സിജന്‍റെ കുറവ് പരിഹരിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഏറ്റവും ആവശ്യമുള്ള രാജ്യങ്ങള്‍ക്കായി ഓക്സിജന്‍ വാങ്ങുകയാണെന്ന് ട്രെഡോസ് പറഞ്ഞു.

ഇതുവരെ 14,000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങിയിട്ടുണ്ട്, ഇത് വരും ദിവസങ്ങളില്‍ 120 രാജ്യങ്ങളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, അടുത്ത ആറുമാസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിലധികം കോണ്‍സെന്‍ട്രേറ്ററുകള്‍ ലഭ്യമാകും. ഇതിന് ഏകദേശം നൂറു ദശലക്ഷം ഡോളര്‍ ചിലവാകുമെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top