റിയോ ഡി ജനീറോ: ബ്രസീലില്‍ കൊറോണ വൈറസ് വ്യാപകമായിക്കൊണ്ടിരിക്കേ, തലസ്ഥാനമായ ബ്രസീലിയയും പരിസര ഫെഡറല്‍ ജില്ലയും സന്ദര്‍ശിക്കുമ്പോഴെല്ലാം പ്രസിഡന്റ് ജെര് ബോള്‍സോനാരോ മാസ്ക് ധരിക്കണമെന്ന നിയമം പാലിക്കണമെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. കൊറോണ വൈറസിന്റെ വ്യാപനം കുറച്ചുകാണിച്ചതിന് പ്രസിഡന്റിനെ വിമര്‍ശിക്കുകയും ചെയ്തു.
അടുത്ത കാലത്തായി, മാസ്ക് ധരിക്കാതെ, ബ്രസീല്‍ കോണ്‍ഗ്രസിനും സുപ്രീം കോടതിക്കുമെതിരെ ജനങ്ങള്‍ പ്രകടനം നടത്തുന്നതിനിടയില്‍ ബോള്‍സോനാരോയെ കാണാമായിരുന്നു. പലപ്പോഴും ബേക്കറിയിലേക്കും ഫുഡ് സ്റ്റാളിലേക്കും പോകുകയും അത് ചുറ്റുമുള്ള ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും ചെയ്തു.
ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്തിടെ നടന്ന ഒരു റാലിയില്‍ പ്രസിഡന്റ് ഫെയ്സ് മാസ്ക് ഇല്ലാതെ നടക്കുന്നതും ചുമയ്ക്കുന്നതു കാണാമായിരുന്നു. മറ്റൊരവസരത്തില്‍, ഒരു കൈകൊണ്ട് വായ് പൊത്തുന്നതും അതുകഴിഞ്ഞ് ഒരു വൃദ്ധയ്ക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കുന്നതും കാണാമായിരുന്നു.
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഏപ്രില്‍ 30 മുതല്‍ ബ്രസീലിലെ ഫെഡറല്‍ ജില്ലയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഫെഡറല്‍ ജില്ലാ ഗവര്‍ണര്‍ ഇബാനീസ് റോച്ചയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടം അനുസരിച്ച്, പൊതുഗതാഗതം, കടകള്‍, വാണിജ്യ, വ്യാവസായിക സമുച്ചയങ്ങള്‍ എന്നിവയുള്‍പ്പെടെ പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഫെയ്സ് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്.
ജഡ്ജി റെനാറ്റോ കോള്‍ഹോ ബൊറേലി തന്റെ വിധിന്യായത്തില്‍, മറ്റുള്ളവരെ പകര്‍ച്ചവ്യാധിക്ക് ഇരയാക്കുന്നതിനുള്ള ഒരു ഘടകമായി ബോള്‍സോനാരോ മാറുകയാണെന്ന് കുറ്റപ്പെടുത്തി. ഫെഡറല്‍ ജില്ലയായ ബ്രസീലില്‍ കൊറോണ വൈറസ് ബാധ തടയാന്‍ പൊതുവായി മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ജഡ്ജി പ്രസ്താവിച്ചു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ പോയാല്‍ പ്രതിദിനം 386 ഡോളര്‍ പിഴയീടാക്കുമെന്നും വിധിന്യായത്തില്‍ പറയുന്നു.
അമേരിക്കയ്ക്ക് ശേഷം കൊറോണ വൈറസ് ബാധിച്ച ലോകത്തെ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ കണക്കുകള്‍ പ്രകാരം ബ്രസീലില്‍ 1,188,631 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 53,830 പേര് മരിച്ചു.
Brazil President Jair Bolsonaro greets supporters without a mask. pic.twitter.com/tIu0O43YDd
— The Hill (@thehill) May 31, 2020
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply