ന്യൂയോര്‍ക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗണ്‍സിലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അഗപ്പേ പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്.
ബോസ്റ്റണ്‍ അഗപ്പേ പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണലിന്റെ ആഭ്യമുഖ്യത്തില്‍ അമേരിക്കന്‍ സ്വാതത്ര്യ ദിനമായ ജൂലൈ നാലിന് ദമ്പതികള്‍ക്കായുള്ള ഓണ്‍ലൈന്‍ സെമിനാര്‍ നടത്തപ്പെടുന്നു. ഈ ഓണ്‍ലൈന്‍ സെമിനാറില്‍ ഭാര്യാ ഭര്ത്താക്കന്മാര്ക്കു പ്രായോഗീക ജീവിതത്തില്‍ തങ്ങളുടെ സ്നേഹബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് സവിസ്തരം ചര്‍ച്ച ചെയ്യും.
വ്യക്തിത്വത്തിനുള്ളിലെ മറഞ്ഞിരിക്കുന്ന വ്യക്തി, ആശയ വിനിമയ മാര്‍ഗങ്ങള്‍, പ്രശ്നപരിഹാരങ്ങള്‍, പരസ്പര ബന്ധത്തിലുള്ള ദൃഢത മുതലായ വിഷയങ്ങളെ ആസ്പദമാക്കി വൈവാഹിക കൗണ്‍സിലിംഗ് രംഗത്ത് നിരവധി വര്‍ഷങ്ങളിലെ അനുഭവ സമ്പത്തും, പഠന സമ്പുഷ്ടതയും പരിശീലനവും ഉള്ള വ്യക്തികള്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കും .
ലോകപ്രശസ്തനും, സുപ്രസിദ്ധ വാഗ്മിയുമായ പ്രൊഫ. ആനന്ദ് പിള്ളൈ, ഓറല്‍ റോബര്‍ട്സ് യൂണിവേഴ്സിറ്റി മുന്‍ ഡീന്‍ ഡോ. തോംസണ്‍ കെ മാത്യു, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ അദ്ധ്യാപകന് ഡോ. തോമസ് ഇടിക്കുള, ബെയ്ലര്സ്കോട്ട് അഡ്വന്റ് ഹെല്‍ത്ത് സിസ്റ്റം കേസ് മാനേജര്‍ ഡോ. ലെസ്ലി വര്‍ഗീസ് മുതലായവര്‍ പഠന ക്ലാസുകള്‍ നയിക്കും.
ജൂലി വര്‍ഗീസ്, ജസ്റ്റസ് റ്റോസ്, മിറിയം തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന പ്രെെസ് ആന്‍ഡ് വര്‍ഷിപ്പും സമ്മേളനത്തിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുവര് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യേണ്ടതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply