Flash News

ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ നവതി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം നല്‍കും

June 25, 2020

ഡാളസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്. റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ തൊണ്ണൂറാം ജന്മദിനം (നവതി) ലളിതമായ ചടങ്ങുകളോടെ ജൂണ്‍ 27 ശനിയാഴ്ച ആഘോഷിക്കുന്നു. രാവിലെ തിരുവല്ല പൂലാത്തിന്‍ അരമനയില്‍ നടക്കുന്ന നന്ദിദായക ശുശ്രുഷക്കും വിശുദ്ധ കുര്‍ബാനക്കും മെത്രാപോലിത്ത നേത്വത്വം നല്‍കും. തുടര്‍ന്നു മെത്രപ്പോലീത്താക് ജന്മദിനാശംസകള്‍ നേരുന്നതിനു ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രസംഗിക്കും

1653-ല്‍ അഭിഷിക്തനായ മാര്‍ത്തോമ്മ ഒന്നാമന്റെ പിന്തുടര്‍ച്ചയായ മാര്‍ത്തോമ്മ ഇരുപത്തൊന്നാമനാണ് മോസ്റ്റ്. റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ മാരാമണ്‍ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954-ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു.

1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി. 1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം മാര്‍ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ‘ജോസഫ് മാര്‍ത്തോമ്മ’ എന്ന പേരില്‍ മാര്‍ ഐറെനിയോസ് നിയോഗിതനായി.

സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത നാള്‍മുതല്‍ സഭയുടെ ആധ്യാത്മീകവും ബൗതീകവുമായ വളര്‍ച്ച മുന്നില്‍ കണ്ടു കൊണ്ടും ഐക്യം നിലനിര്‍ത്തുന്നതിനുമായി ദൈവാത്മാവിനാല്‍ പ്രേരിതമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്നതിന് മെത്രാപ്പോലീത്താക് കഴിഞ്ഞു വെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ് .തിരുമേനിയുടെ തീരുമാനങ്ങളോട് ആദ്യമേ പലരും അല്പാല്പം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു പിന്തുണച്ച നിരവധി സംഭവങ്ങള്‍ ചൂണ്ടികാണിക്കാനുണ്ട് ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നതിനെതിരെ പ്രതികരിക്കുകയും . ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കണമെന്നും ശക്തമായി പഠിപ്പിച്ച ആചാര്യ ശ്രഷ്ടനാണ് മെത്രാപ്പോലീത്ത.

ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദര സ്നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്ക്കെതിരെ .ക്രൈസ്തവ ജനത ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചി രിക്കുന്നതായും പരസ്യമായി പ്രഖ്യാപിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് മെത്രാപ്പോലീത്ത എന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല.

സഹോദരന്റെ മുഖത്തു ദൈവത്തിന്റെ പ്രതിച്ഛായ ദര്‍ശിക്കുവാന്‍ കഴിയണമെന്ന് സഭാജനങ്ങളെ ആവര്‍ത്തിച്ചു ഉല്‍ബോധിപ്പിക്കുന്ന മെത്രാപോലിത്ത തന്റെ ജീവിതത്തിലും അത് പ്രായോഗിഗമാക്കി മറ്റുള്ളവര്‍ക് മാതൃകയായിട്ടുണ്ട്യെന്നതും അനുകരണീയമാണ് . പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നു വിദ്ധക്തര്‍ നല്‍കിയ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും മാര്‍ത്തോമാ ദേവാലയങ്ങള്‍ അനിശ്ചിതമായി അടച്ചിടാന്‍ കല്പനയിറകുകയും ചെയ്ത ആദ്യ മതാധ്യക്ഷനാണ് ജോസഫ് മാര്‍ത്തോമാ

ജീവിതത്തില്‍ ലാളിത്യവും ,ശുശ്രുഷാമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങള്‍ വിലങ്ങുതടിയാകാതെ സഹജീവികളെ സ്‌നേഹിക്കുകയും കരുതുകയും അവരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ടൂ പരിഹാരം നിര്‌ദേശിക്കുകായും ചെയ്യുന്നതിന് തിരുമേനിക്കുള്ള. കഴിവ് ലേഖകനും പല സന്ദര്‍ഭങ്ങളിലും അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് . വ്യക്തി ബന്ധങ്ങള്‍ക് വലിയ മൂല്യം വ്യക്തിയായിരുന്നു തിരുമേനി . മാര്‍ത്തോമാ സഭയെ സംബഡിച്ചു തിരുമേനിയുടെ കാലഘട്ടം സഭയുടെ യശ്ശസ്സ് രാജ്യാന്താര തലങ്ങളില്‍ ഉയര്‍ത്തുന്നതിന് തിരുമേനിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.

തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന അഭിവന്ദ്യ തിരുമേനിക്കു ഇനിയും ദീര്‍ഘകാലം മാര്‍ത്തോമാ സഭയെ നയിക്കുവാന്‍ സര്‍വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയും ആസംസിക്കുകയും ചെയ്യുന്നു.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top