Flash News

അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥ; വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ചര്‍ച്ച സംഘടിപ്പിക്കുന്നു

June 26, 2020

ന്യൂജേഴ്സി: ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് ശേഷം കലുഷിതമായ അമേരിക്കന്‍ സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ അമേരിക്കന്‍ വംശീയ നീതിവ്യവസ്ഥയെക്കുറിച്ച് അമേരിക്കയിലേയും, ഇന്ത്യയിലേയും വൈവിധ്യമായ കര്‍മ്മമണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര സ്വന്തമാക്കിയ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

സൂം മീറ്റിംഗ് മുഖേന ജൂണ്‍ 26 വൈകുന്നേരേം എട്ടു മണിക്കാണ് ഈ ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത്.

പീപ്പിള്‍സ് ഓര്‍ഗനൈസഷന്‍ ഫോര്‍ പ്രോഗ്രസ്സ് സ്ഥാപകനും പ്രമുഖ ആഫ്രോ അമേരിക്കന്‍ നേതാവുമായ ലാറി ഹാം,
ടെക്സസ് ഫോര്‍ട്ട്ബെന്റ് കൗണ്ടി ജഡ്ജി ജൂലി മാത്യു, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡോ കൃഷ്ണ കിഷോര്‍, പോലീസ് ഉദ്യോഗസ്ഥനായ സീസറി ആഡംസ്, ബ്ലാക്ക് ലൈഫ് മാറ്റര്‍ പ്രക്ഷോഭത്തിനിടെ പ്രസിദ്ധയായ മലയാളി ആക്ടിവിസ്റ് സിനി സ്റ്റീഫന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ് പീറ്റര്‍ ജേക്കബ് നേതൃത്വം
നല്‍കുന്ന ചര്‍ച്ചയില്‍, ന്യൂജേഴ്സി പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ്റുമായ തോമസ് മൊട്ടക്കല്‍ മോഡറേറ്റര്‍ ആയിരിക്കും.

ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്‍റ് ജിനേഷ് തമ്പി, സെക്രട്ടറി ഡോ. ഷൈനി രാജു,
ട്രഷറര്‍ രവി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ഈ പ്രോഗ്രാമിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായരും പ്രസിഡന്‍റ് ജിനേഷ് തമ്പിയും അറിയിച്ചു.

ഡബ്ലൂഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്‍റ് ജയിംസ് കൂടല്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പരിപാടിക്കു വിജയാശംസകള്‍ നേര്‍ന്നു.

ഈ പരിപാടി ഫ്ലവേഴ്സ് ചാനല്‍ ഫെയ്സ്ബുക്ക് ലൈവ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.

മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍:

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456

ജിനേഷ് തമ്പി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top