- Malayalam Daily News - https://www.malayalamdailynews.com -

ലോക്ക്ഡൗണ്‍ കാലത്ത് ‘ഊര്‍ജ്ജ’വുമായി ഫെജോ റാപ്പ് ഗാനം വൈറല്‍

മലയാളി മനസ്സിനെ പിടിച്ചുകുലുക്കിയ, മനസ്സിനെ വേദനിപ്പിച്ച പല സമകാലീന സംഭവങ്ങളെ കുറിക്കു കൊള്ളുന്ന രീതിയില്‍ പാട്ടിലൂടെ അവതരിപ്പിക്കുന്ന ഊര്‍ജ്ജം (Oorjam) എന്ന മലയാളം റാപ് ഗാനം യൂട്യൂബിലൂടെ ശ്രദ്ധ നേടുന്നു. മലയാളികളെ റാപ് ഗാനങ്ങളോട് കൂടുതല്‍ അടുപ്പിച്ച കൊച്ചി സ്വദേശി ഫെജോ ഒരുക്കിയ ഗാനം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

അതിര്‍ത്തിയിലെ പട്ടാളക്കാരുടെ വീര മൃത്യുവും, രാഷ്ട്രീയ പ്രശ്നങ്ങളും, ഫ്ലാറ്റ് പൊളിക്കലും, നടന്മാരുടെ ബാനും, സിനിമ സമരങ്ങളും, നടന്‍ സുശാന്ത് സിംഗിന്‍റെ മരണവും, സ്വജനപക്ഷപാതവും, ജനങ്ങള്‍ ഈ കാലത്തു അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും, മറ്റു വിഷമങ്ങളും പാട്ടില്‍ കടന്നു വരുന്നു.

വരികള്‍ക്കിടയിലൂടെ പല കാര്യങ്ങളും ഒളിപ്പിച്ചു പ്രാസത്തില്‍ അതിവേഗത്തില്‍ പാടുന്ന റാപ് ഗാനം ഒരുപാട് സന്ദേശങ്ങളും നല്‍കുന്നുണ്ട്.

ഏറ്റവും സങ്കീര്‍ണമായ അലങ്കാരങ്ങള്‍ (metaphors), പരാമര്‍ശങ്ങള്‍ (references) ഒത്തിണക്കി നിര്‍മിച്ച ഗാനം എന്നാണ് പ്രേക്ഷക അഭിപ്രായം.

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഫെജോയുടെ സുഹൃത്തുകളായ ജെഫിന്‍, ബ്ലെസ്‌ലീ, കീനോ ഫോബ്, ലിജോ, അഷ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പല ഇടങ്ങളില്‍ നിന്നായി വീഡിയോ ഗാനം ഒരുക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]