Flash News

ഫൊക്കാന തിരഞ്ഞെടുപ്പും കണ്‍‌വന്‍ഷനും അടുത്ത വര്‍ഷം തന്നെ; തീരുമാനം മാറ്റാന്‍ ട്രസ്റ്റീ ബോര്‍ഡിന് അധികാരമില്ല: മാധവന്‍ നായര്‍ (പ്രസിഡന്റ്), ടോമി കോക്കാട്ട് (ജന. സെക്രട്ടറി)

June 26, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫൊക്കാന കണ്‍‌വന്‍ഷനും ഇലക്ഷനും അടുത്ത വര്‍ഷത്തേക്ക് മാറ്റി വച്ച നാഷണല്‍ കമ്മിറ്റി തീരുമാനം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അങ്ങനെയല്ല എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു സാധുതയുമില്ലെന്നും പ്രസിഡന്‍റ് മാധവന്‍ നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

എക്സിക്യുട്ടിവ്, നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയാണ് ഫൊക്കാനയിലെ അധികാര കേന്ദ്രങ്ങള്‍. ചില കാര്യങ്ങളുടെ കസ്റ്റോഡിയന്‍ മാത്രമാണ് ട്രസ്റ്റി ബോര്‍ഡ്.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍‌വന്‍ഷനും ഇലക്ഷനും മാറ്റിയത്. 36 അംഗ നാഷണല്‍ കമ്മിറ്റിയിലെ 6 പേര്‍ ഒഴികെ മറ്റ് അംഗങ്ങള്‍ അനുകൂലിച്ച തീരുമാനമാണത്. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്തു. നാഷണല്‍ കമ്മിറ്റിയേക്കാള്‍ വലുതാണ് ട്രസ്റ്റി ബോര്‍ഡിലെ അഞ്ചു പേര്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.

കണ്‍‌വന്‍ഷന്‍ അടുത്ത വര്‍ഷമാകാമെങ്കില്‍ ഇലക്ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുത്? ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നതു വ്യക്തം.

ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല.

സംഘടനയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനല്ലാതെ ഇപ്പോള്‍ ഇലക്ഷന്‍ നടത്തിയതുകൊണ്ട് എന്താണ് പ്രയോജനം? നിലവില്‍ ഭാരവാഹികളുണ്ട്. ഒരു സെറ്റ് ഭാരവാഹികള്‍ കൂടി വന്നാല്‍ വെറുതെ പടലപ്പിണക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് മാത്രം.

ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനയില്‍ പറയുന്നത്. അത് പോരാ വെബിലൂടെ ഇലക്ഷന്‍ നടത്താമെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പത്തു പേരില്‍ എട്ടുപേരും ഇപ്പോള്‍ ഇലക്ഷനും കണ്‍വെന്‍ഷനും ഇപ്പോള്‍ നടത്താന്‍ പറ്റിയ സമയമല്ല എന്ന അഭിപ്രയക്കാരാണ്. അവര്‍ ഉള്‍പ്പെടുന്ന നാഷണല്‍ കമ്മിറ്റിയിലെ മുപ്പത്തിയാറില്‍ ആറു പേര്‍ മാത്രമാണ് എതിരഭിപ്രായം പറഞ്ഞത് . ഫൊക്കാനയുടെ മൂന്ന് സമിതികളിലുമായി 46 പേരാണ് ഉള്ളത്. അതില്‍ 11 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ ആഘോഷവും മത്സരവും ഈ വര്‍ഷം ഒഴിവാക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍, ഒരു ജനാധിപത്യ സംഘടനയില്‍ ഭൂരിപക്ഷ വികാരം എന്താണെന്ന് മനസിലാക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഴിയും.

ഫൊക്കാന ഒരു ജനാതിപത്യ സംഘടനയാണ്. അതില്‍ ബൈലോ പ്രകാരവും ജനാതിപത്യപരവുമായ രീതിയില്‍ ഇലക്ഷന്‍ നടത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹം. ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡിന്‍റെ തീരുമാനം ഏകാധിപത്യപരമാണ്. ജനാധിപത്യ സംഘടനായ ഫൊക്കാനയില്‍ അത് അനുവദിച്ചു കൊടുക്കുകയില്ല്.

എന്തായാലും ട്രസ്റ്റി ബോര്‍ഡിന്‍റെ പേരില്‍ വണ്ണാ പ്രസ്താവന കണക്കിലെടുക്കേണ്ടതില്ല. സംഘടന സുതാര്യമായും ജനതാല്പര്യത്തിനു അനുസൃതമായും മുന്നോട്ടു പോകും.

ട്രസ്റ്റീ ബോര്‍ഡ് ഏതൊക്കെ പ്രമേയങ്ങള്‍ അവതരിപ്പിച്ചാലും ജനറല്‍ ബോഡി വിളിക്കാത്തിടത്തോളം കാലം നാഷണല്‍ കമ്മിറ്റി തന്നെ ആയിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നാഷണല്‍ കമ്മിറ്റിയാണ് സുപ്രിം ബോഡി. നാഷണല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്നത് തങ്ങളുടെ ചുമതലയാണ്. അത് നടപ്പാക്കുക മാത്രമാണ് ഞങ്ങള്‍ ചെയുന്നത്.

അതുപോലെ ഫൊക്കാന ഇലക്ഷന്‍ വെബ്സൈറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന വെബ്സൈറ്റ് ഫൊക്കാനയുടെ CEO ആയ പ്രസിഡന്റിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേര്‍ ചേര്‍ന്ന് ഫൊക്കാനയുടെ യശ്ശസ്സിന് കളങ്കം തീര്‍ക്കുവാന്‍ നടത്തുന്ന ശ്രമത്തെ ഒരിക്കലും ന്യായീകരിക്കുവാനാകില്ല.

ഫൊക്കാനയില്‍ അംഗസംഘടനകളായി അപേക്ഷ നല്‍കിയ 16 സംഘടനകളില്‍ നിന്ന് കേവലം 6 സംഘടനകകള്‍ക്ക് മാത്രം അംഗത്വം നല്‍കിയ ട്രസ്റ്റി ബോര്‍ഡിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നും നാഷണല്‍ കമ്മറ്റിയംഗങ്ങള്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഫൊക്കാന തിരഞ്ഞെടുപ്പും കണ്‍‌വന്‍ഷനും അടുത്ത വര്‍ഷം തന്നെ; തീരുമാനം മാറ്റാന്‍ ട്രസ്റ്റീ ബോര്‍ഡിന് അധികാരമില്ല: മാധവന്‍ നായര്‍ (പ്രസിഡന്റ്), ടോമി കോക്കാട്ട് (ജന. സെക്രട്ടറി)”

  1. A well wisher says:

    If all democratic norms are followed, this organization will last a lifetime. Otherwise, premature death will occur. It is not appropriate for the national leaders of this organization to distort the constitution, distort the organization for selfish interests.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top