ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ ഇരുമ്പുകൂട്ടിലടച്ചു; മാതാവടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു

ടെന്നസി: ഒന്നര വയസ്സുള്ള ആണ്‍കുട്ടിയേ വൃത്തിഹീനവും ആപല്‍ക്കരവുമായ സ്ഥിതിയില്‍ പട്ടിക്കൂട്ടില്‍ അടച്ചിട്ടതിന് മാതാവ് ഹെതര്‍ (42), രണ്ടാനച്ഛന്‍ ടി ജെ ബ്രൗണ്‍ (46), രണ്ടാനച്ഛന്റെ പിതാവ് ചാള്‍സ് ബ്രൗണ്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഹെന്‍ട്രി കൗണ്ടി പാരിസിലെ മൊബൈല്‍ ഹോമില്‍ നിന്നാണ് മൂന്നു പേരേയും അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിച്ചത്.

ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു മനുഷ്യമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന ഈ സംഭവം. ജൂണ്‍ 26 വെള്ളിയാഴ്ച ഹെന്‍ട്രി കൗണ്ടി പൊലീസ് അധികൃതര്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംഭവം വിവരിച്ചു.

പരിശോധനയ്ക്കെത്തിയപ്പോള്‍ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു വൃത്തിഹീനമായ രീതിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. കൂടിനകത്തു വിഷമില്ലാത്ത പത്തടിയോളം വലിപ്പമുള്ള പാമ്പ് ഇഴഞ്ഞു നടക്കുന്നതും പാറ്റയും, എലികളും, പട്ടികളുടെ വിസര്‍ജ്യവും, ഒരു പുതപ്പും കണ്ടെത്തി. ഇതിനു നടുവിലായിരുന്നു കുട്ടി. ഒന്നു ശ്രദ്ധ തെറ്റിയാല്‍ പാമ്പിന്‍റെ പിടിയില്‍ ഈ കുട്ടി ഞെരിഞ്ഞമരുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ഈ കൂടിനു ചുറ്റും നിരവധി മൃഗങ്ങളെ കണ്ടെത്തുകയും ചെയ്തു. നൂറില്‍പരം കഞ്ചാവ് ചെടികളും പൊലീസ് കണ്ടെത്തി. കുട്ടിയുടെ മാതാവിന്‍റേയും മറ്റു രണ്ടു പേരുടേയും പേരില്‍ ചൈല്‍ഡ് അബ്യൂസിന് കേസെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News