ന്യുയോര്‍ക്ക്: ഇന്ന് തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് നവതി ആശംസകള്‍ അറിയിച്ചു.
മലങ്കര സഭയുടെ വളര്‍ച്ചക്ക് നിദാനമായ അനേക സഭാ പിതാക്കന്മാരുടെ പൈതൃകം ഏറ്റുവാങ്ങി ഇന്ന് മാര്‍ത്തോമ്മ സഭയെ നയിച്ചു കൊണ്ടിരിക്കുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപോലിത്ത ജന്മം കൊണ്ടും, കര്‍മ്മം കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമാണ്. പ്രശ്നങ്ങളില്‍ പതറാതെ പ്രതിസന്ധികളില്‍ തളരാതെ സഭാ നൗകയെ നയിപ്പാനുള്ള ദൈവാനുഗ്രഹം, സഭകളുടെ എക്ക്യൂമെനിക്കല്‍ മേഖലകളിലും മറ്റ് മതസ്ഥരോടുള്ള സമീപനത്തിലും സ്വീകരിക്കാവുന്നവയെ സ്വീകരിക്കുകയും അല്ലാത്തവയെ ആദരിക്കുകയും ചെയ്യുന്ന പ്രത്യേക സവിശേഷത എന്നിവ എടുത്തുപറയത്തക്കതാണ് ബിഷപ് ഡോ.മാര്‍ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.
കക്ഷിരാഷ്ടിയത്തിന് അതീതമായി മനുഷ്യനെ സ്നേഹിക്കുവാനും കരുതുവാനും ഉള്ള താല്പര്യം, എല്ലാവരെയും ഉള്ക്കൊള്ളുതായ പ്രവര്‍ത്തന ശൈലി എന്നിവ ഡോ.ജോസഫ് മാര്‍ത്തോമ്മയുടെ മുഖമുദ്രയാണ്. നവതി ആഘോഷിക്കുന്ന മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് ആശംസകള്‍ നേരുകയും, ആയുസ് ആരോഗ്യം എന്നിവ നല്കി സര്വേശ്വരന് പരിപാലിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply