Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍

June 27, 2020 , അഫ്സല്‍ കിളയില്‍

ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പിറവം നിയോജക മണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന പതിനഞ്ചോളം പാവപ്പെട്ട കുട്ടികള്‍ക്ക് എല്‍.ഇ.ഡി ടിവി നല്‍കി. പിറവം ഐബിയില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. എട്ടു പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി വിതരണം ചെയ്തു. തുടര്‍ന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏഴു പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിവികള്‍ വിതരണം ചെയ്തു.

പരിപാടികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരായ റോയ് അബ്രഹാം, ഒ.എന്‍ വിജയന്‍, ജെസ്സി പീറ്റര്‍, അമ്മിണി ജോര്‍ജ്, മിനി കുമാരി, രമണി ജനകന്‍,ലതാ ശിവന്‍ മെമ്പര്‍മാരായ കെ.ആര്‍ ജയകുമാര്‍, ബീന, പിറവം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സലിം പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പ്രതിനിധികളായ സിനി അപ്പു, ലാല്‍ജിന്‍, സജു ഡേവിഡ് ഹെലീന ലാല്‍ജിന്‍ എന്നിവര്‍ പങ്കെടുത്തു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top