Flash News

കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍

June 27, 2020 , ശ്രീജ

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം 102 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 15 പേര്‍ക്കാണ് കൊവിഡ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് സമ്പര്‍ക്കത്തില്‍ രോഗം ബാധിച്ചവരില്‍ 10 പേരും മലപ്പുറത്തുനിന്നാണ്. 281 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2463 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇന്ന് സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശത്തുനിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 2,15,243 സാംപിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 6,166 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. നിലവില്‍ 1,939 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.

മലപ്പുറം- 47
പാലക്കാട്-25
തൃശൂര്‍-22
കോട്ടയം-15
എറണാകുളം-14
ആലപ്പുഴ-13
കൊല്ലം-12
കണ്ണൂര്‍-11
കോസര്‍കോട്-11
കോഴിക്കോട്-8
പത്തനംതിട്ട-6
വയനാട്-5
തിരുവനന്തപുരം-4
ഇടുക്കി-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top