Flash News

കോവിഡ്-19: രോഗശമനത്തിന് ഡെക്‌സമെതസോണ്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന

June 27, 2020 , ആന്‍സി

കോവിഡ്-19 രോഗശമനത്തിന് ഡെക്‌സമെതസോണ്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതനുസരിച്ച് മെഥൈല്‍പ്രെഡ്നിസോലോണിന് പകരം വിലയും വീര്യവും കുറഞ്ഞ ഡെക്സമെതസോണ്‍ ഇന്ത്യയില്‍ ഉപയോഗിക്കാമെന്ന് ആരോഗ്യവകുപ്പ് അനുമതി നല്‍കി.

ഡെക്സമെതസോണ്‍ മരുന്ന് ഉല്‍പ്പാദനം അതിവേഗം വര്‍ധിപ്പിക്കാന്‍ ലോക ആരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഡെക്സമെതസോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

ഡെക്സമെതസോണ്‍ ഉപയോഗത്തിലൂടെ സന്ധിവാതം പോലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവരില്‍ ഫലപ്രദമാണ്. കൂടാതെ ഓക്സിജന്‍ പിന്തുണ ആവശ്യമുള്ള രോഗികള്‍ക്കും കോശജ്വലന പ്രതികരണങ്ങള്‍ ഉളവാക്കാന്‍ സഹായകമാണെന്നും പറയുന്നു.

കേന്ദ്ര മന്ത്രാലയത്തിന്റെ കൊവിഡ് 19 പ്രോട്ടോകോളിന്റെ പുതുക്കിയ പതിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ മാസം മണവും രുചിയും നഷ്ടപ്പെടുന്ന അനുഭവം കൊവിഡ് ലക്ഷണങ്ങളില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 കേസുകള്‍ 5,08,953 ആയി ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് 18,552 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top