Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

രാജന്‍ മാരേട്ട് ന്യൂയോര്‍ക്കില്‍ നിര്യാതനായി

June 27, 2020

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും, ഫൊക്കാന നേതാവും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റുമായ ലീല മാരേട്ടിന്റെ ഭര്‍ത്താവ് രാജന്‍ മാരേട്ട് (67) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട്.

1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍ ഒരാളായിരുന്ന കല്ലൂപ്പാറ മാരേട്ട് മാരുമണ്ണില്‍ പരേതനായ ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകനാണ് രാജന്‍ മാരേട്ട്.

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1971ല്‍  അമേരിക്കയില്‍ എത്തിയ ഇദ്ദേഹം കോളേജ്  വിദ്യാഭ്യാസത്തെ തുടര്‍ന്ന്  എം.ടി.എയില്‍ ജോലി ആരംഭിച്ചു. പിന്നീട്  സൂപ്പര്‍വൈസര്‍ ആയി 2013 ല്‍ വിരമിച്ചു. തുടര്‍ന്ന് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

സാമൂഹ്യ സേവനങ്ങളില്‍ തല്പരനായിരുന്ന രാജന്‍ നിരവധി മലയാളികള്‍ക്ക് സഹായിയായിരുന്നു. അതുപോലെ  ആദ്യകാലങ്ങളില്‍ പള്ളിയില്ലാതിരുന്നപ്പോള്‍ വീടുകളില്‍  കുര്‍ബാന നടത്തുന്നതിന് അച്ചന്മാരെ ധാരാളം സഹായിച്ചിട്ടുണ്ട്.

ഭാര്യ: ലീല മാരേട്ട് ആലപ്പുഴ എട്ടു പറയില്‍  കുടുംബാംഗമാണ്.

മാതാവ് പരേതയായ  മേരിക്കുട്ടി ഇരവിപേരൂര്‍  ശങ്കരമംഗലം താന്നിക്കല്‍ വീട്ടില്‍  കുടുംബാംഗമാണ്.

രാജീവ് മാരേട്ട്,  ഡോ. രഞ്ജിനി  മാരേട്ട് എന്നിവര്‍ മക്കളും, സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളുമാണ്.

സുശീല (മൂവാറ്റുപുഴ), ജയിംസ് (ന്യൂയോര്‍ക്ക്) , ജീന (കൊളറാഡോ)  എന്നിവര്‍  സഹോദരങ്ങളാണ്.

കൂടുതല്‍  വിവരങ്ങള്‍ക്ക്:  രാജീവ്  മാരേട്ട് 917 705 0410.

ഫിലിപ്പ് മാരേട്ട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top