ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി യാതൊരു പ്രോട്ടക്ഷനുമില്ലാതെ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങിയതോടെ കോവിഡ്-19ന്റെ വ്യാപനം അതിവേഗത്തില്‍ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരുടെ എണ്ണം 20,000ത്തിനടുത്തെത്തി. 19,906 പേര്‍ക്കാണ് ഇപ്പോള്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണിത്. 410 പേര് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ 5,28,859 ആയി. ഇതുവരെ മരിച്ചുവരുടെ എണ്ണം 16,095 ഉം ആയിട്ടുണ്ട്. അതേസമയം 3,09813 പേര്‍ക്ക് ഇതുവരെ കൊവിഡ് ഭേദമായി. രോഗമുക്തി നിരക്കും ഉയരുന്നത് ആശ്വാസകരമാണ്. 58.56 ആണ് രോഗമുക്തി നിരക്ക്. 2,03051 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്.
കൊവിഡ് രോഗം പടരുന്നത് പിടിച്ചു നിര്‍ത്താന്‍ നിലവില്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന് തന്നെയാണ് ഈ കണക്കുകൡ നിന്ന് വ്യക്തമാകുന്നത്. ലോകത്ത് ഒരു കോടി പിന്നിടുന്നിടത്താണ് ഇന്ത്യയിലിപ്പോള്‍ 5,28,000 രോഗികള്‍ ആകെയുണ്ടെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ലോകത്ത് ആകെയുള്ള കൊവിഡ് രോഗികളില്‍ ഏതാണ്ട് അഞ്ച് ശതമാനം ഇന്ത്യയിലാണുള്ളത്. മാത്രമല്ല, ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ നാലാമതുമാണ്. മൂന്നാമതുള്ള റഷ്യയുമായി ഏതാണ്ട് ഒരു ലക്ഷം രോഗികളുടെ വ്യത്യാസം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ട് അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. രോഗികളുടെ എണ്ണം അത്രമാത്രം വേഗത്തിലാണ് ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നത്. അടുത്ത് അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷമായേക്കുമെന്നാണ് നിലവിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാകുന്നത്.
അതേസമയം ഇന്ത്യയില്‍ രോഗമുക്തി നിരക്ക് ഉയരുന്നുണ്ട് എന്നുള്ളത് ആശ്വാസം നല്കുന്ന കാര്യമാണ്. ഇന്നും ഒരു നേരിയ വര്‍ധനവ് രോഗമുക്തി നിരക്കില്‍ കാണാനുണ്ട്. മൂന്ന് ലക്ഷം പേര്‍ക്കെങ്കിലും കൊവിഡ് ഭേദമായി എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നേരത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡല്‍ഹി. ഡല്‍ഹി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് മാറിയിട്ടുണ്ട്. തമിഴ്നാടാണ് നിലവില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വന്നിരിക്കുന്നത്.
രാജ്യത്തെ 85 ശതമാനം കൊവിഡ് രോഗികളും ഏഴ് സംസ്ഥാനങ്ങളിലായാണുള്ളത്. മഹാരാഷ്ട്രയും തമിഴ്നാടും ഡല്‍ഹിയും കഴിഞ്ഞാല്‍ പിന്നെ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉത്തര്പ്രദേശിലുമായിട്ടാണ് ഈ രോഗികള്‍ ഇപ്പോഴുള്ളത്. 87 ശതമാനം മരണനിരക്കും ഈ 7 സംസ്ഥാനങ്ങളിലാണ്.
ഇനി കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്നതാണ്. അതിനപ്പുറത്തേയ്ക്കുള്ള നടപടികള്‍ ഇപ്പോള്‍ കേന്ദ്രം പ്രഖ്യാപിക്കുന്നില്ല. കാരണം ഇപ്പോള്‍ ഏകദേശം 80 ലക്ഷം പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. ഒരു ദിവസത്തെ പരിശോധന സംഖ്യ 2,20,000
ആണ്. പക്ഷേ, മൂന്ന് ലക്ഷം ടെസ്റ്റുകള്‍ വരെ നടത്താനുള്ള സൗകര്യം ഇപ്പോള്‍ ഇന്ത്യയിലുണ്ട്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കുക, ക്വാറന്റീന് ഉറപ്പാക്കുക എന്നിവയിലാണ് സര്‍ക്കാര്‍ ഇനി ശ്രദ്ധ ചെലുത്തുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply