ഹ്യൂസ്റ്റണ്‍: മലയാളികളുടെ പ്രിയപ്പെട്ട മേയര്‍ സ്കാര്‍സെല്ല അന്തരിച്ചു. ടെക്സസില്‍ ഹ്യൂസ്റ്റണിനു സമീപമുള്ള സ്റ്റാഫ്ഫോര്‍ഡ് സിറ്റിയുടെ മേയര്‍ ആയി 50 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു വരവെ ആണ് അന്ത്യം. കുറച്ചു നാളായി രോഗത്തിന്റെ പിടിയിലായിരുന്നിട്ടു പോലും സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം മേയര്‍ ആയി പ്രവര്‍ത്തിച്ചതിന്റെ നേട്ടവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മാത്രം നേതൃത്വത്തിന്റെ ഭാഗമായി സ്റ്റാഫ്ഫോര്‍ഡ് എന്ന ചെറിയ നഗരത്തെ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു നഗരമായി മാറ്റുവാനും പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട നഗരമായി മാറുകയും ചെയ്തു. സ്റ്റാഫ്ഫോര്‍ഡ് മലയാളികളുടെ മത സാംസ്കാരിക വാണിജ്യ കേന്ദ്രമായി മാറിയതിന്റെ പിന്നില്‍ ഇറ്റാലിയന്‍ വംശജനായ മേയറുടെ കരങ്ങള്‍ ആണെന്ന് അഭിമാനത്തോടെ പറയുവാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളില്‍ പ്രധാനം സംസഥാനത്തെ ഏക മുനിസിപ്പല്‍ സ്കൂള്‍ ഡിസ്ട്രിക്ട്, സിറ്റി പ്രോപ്പര്‍ട്ടി ടാക്സ് ഇല്ലാത്ത വലിയ സിറ്റി, ടെക്സാസ് ഡിപ്പാര്‍ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷനുമായി ചേര്‍ന്ന് സിറ്റിയും യൂണിയന് പസിഫിക് റെയില്‍ റോഡ് ഇടനാഴിക, സ്റ്റാഫ്ഫോര്‍ഡ് സെന്റര്‍ എന്ന സാംസ്കാരിക സമുച്ചയം, അതിനോട് ചേര്‍ന്ന് കണ്വെന്ഷന് സെന്റര്‍, ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജിന്റെ എക്സ്റ്റന്‍ഷന്‍ അങ്ങനെ നിരവധി നേട്ടങ്ങളാണ്.
സ്റ്റാഫ്ഫോഡില്‍ ജനിച്ചു വളര്‍ന്ന മേയര്‍ സ്കാര്‍സെല്ല മിസ്സോറി സിറ്റി ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ടെക്സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ ലോ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 53 വര്‍ഷം അഭിഭാഷകനഅയി പ്രാക്ടീസ് ചെയ്തു. ടെക്സാസ് നാഷണല്‍ ഗാര്‍ഡില്‍ സേവനം ചെയ്തതിനോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ ഫോഴ്സില്‍ സേവനം അനുഷ്ടിച്ചു.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply