Flash News

ഫോമാ കണ്‍വന്‍ഷനും പൊതുയോഗവും 2020 സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ ഫിലാഡല്‍ഫിയ റാഡിസണ്‍ ട്രിവോസ് ഹോട്ടലില്‍ വെച്ച് നടക്കും

June 29, 2020 , രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) യുടെ 2020 ലെ കണ്‍വെന്‍ഷനും ജനറല്‍ ബോഡി മീറ്റിംഗും സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ (ശനി, ഞായര്‍, തിങ്കള്‍) 2400 ഓള്‍ഡ് ലിങ്കണ്‍ ഹൈവേയില്‍ സ്ഥിതിചെയ്യുന്ന ഫിലാഡല്‍ഫിയ റാഡിസണ്‍ ട്രിവോസ് ഹോട്ടലില്‍ വച്ച് നടക്കും. (2400 Old Lincoln Hwy, Trevose, PA 19053).

2020 സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഫോറസ്റ്റ് ബാള്‍ റൂമില്‍ വച്ച് നടത്തപ്പെടും. സെപ്റ്റംബര്‍ 6 ന് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അക്കാലയളവില്‍ പെന്‍സില്‍വാനിയാ സ്റ്റേറ്റിന്റ നിലവിലുള്ള കോവിഡ് 19 നിബന്ധനകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കണ്‍വന്‍ഷന്‍ നടക്കുക. ഫോമാ അംഗങ്ങളുടെയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വത്തിനു ആയിരിക്കും പ്രഥമ പരിഗണന. എന്നിരുന്നാലും ഫോമയുടെ കോണ്‍സ്റ്റിറ്റിയൂഷന്‍ പ്രകാരം ജനറല്‍ബോഡിയും ഇലക്ഷനും ഈ വര്‍ഷം നടത്തേണ്ട ആവശ്യകത ഉണ്ട്. എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള യാത്രാ സൗകര്യങ്ങളും മറ്റ് നിയന്ത്രണങ്ങളുമില്ലെങ്കില്‍ മാത്രമേ മുന്‍നിശ്ചയപ്രകാരമുള്ള കണ്‍വെന്‍ഷന്‍ നടക്കുകയുള്ളൂ എന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

ഫോമാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അംഗത്വ ഫീസ്, ജനറല്‍ബോഡി യിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ്, ദേശീയ ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈമെയില്‍ എല്ലാ അംഗ സംഘടനകള്‍ക്കും അയച്ചതായി ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ജൂലൈ 25നകം അംഗത്വം പുതുക്കുകയും ഫീസ് അടക്കുകയും എല്ലാ ലിസ്റ്റുകളും അയക്കുകയും ചെയ്യേണ്ടതാണ് നിലവിലുള്ള മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. അംഗത്വ പുതുക്കല്‍ ഫോം
ഫോമാ അംഗത്വ പുതുക്കല്‍ ഫോം പൂരിപ്പിച്ച് നൂറ് ഡോളര്‍ ദ്വിവത്സര അംഗത്വ ഫീസ് സഹിതം ഫോമയ്ക്ക് നല്‍കേണ്ടതാണ്, നല്‍കുന്ന ചെക്ക് അതാത് ഓര്‍ഗനൈസേഷന്റെ ഔദ്യോഗിക പേരിലുള്ളതും, അതാത് ഓര്‍ഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമുള്ളതായിരിക്കണം. പുതുക്കിയ ഫോമും ഫീസും ഇല്ലാതെ ഡെലിഗേറ്റ് ലിസ്റ്റ് സാധുവായിരിക്കില്ലെന്നും, അംഗ സംഘടനയുടെ പ്രതിനിധികള്‍ക്ക് ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു .

2. ജനറല്‍ ബോഡിക്ക് വേണ്ടിയുള്ള പ്രതിനിധികള്‍
ഫോമാ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ ഏഴ് (7) പ്രതിനിധികളെ വീതം നിയോഗിക്കുവാന്‍ അസോസിയേഷനുകള്‍ക്ക് അനുവാദമുണ്ട്. പ്രസിഡന്റും സെക്രട്ടറിയും കൃത്യമായി അംഗീകരിച്ച ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഇല്ലാതെ ഡെലിഗേറ്റ് ലിസ്റ്റ് സാധുവായിരിക്കില്ല, യോഗ്യരായ എല്ലാ പ്രതിനിധികളും ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഗവര്‍മെന്റ് നല്‍കിയ നിലവിലുള്ള അംഗീകൃത ഫോട്ടോ ഐഡി കാണിക്കേണ്ടതാണ്.

3. ദേശീയ ഉപദേശക സമിതിയുടെ പ്രതിനിധികള്‍
ദേശീയ ഉപദേശക സമിതിയുടെ (NAC) പ്രതിനിധികള്‍ നിലവിലെ പ്രസിഡന്‍റ് അല്ലെങ്കില്‍, അംഗ സംഘടനയുടെ മുന്‍പ്രസിഡന്റ് (എക്‌സ് ഒഫീഷ്യല്‍) അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ്. പ്രസിഡന്റും സെക്രട്ടറിയും കൃത്യമായി അംഗീകരിച്ച ചഅഇ പ്രതിനിധികളുടെ പട്ടിക ഇല്ലാതെ പട്ടിക സാധുവായിരിക്കില്ലായെന്നതല്ല.

ഡെലിഗേറ്റ്‌സിന്റെ ലിസ്റ്റും അംഗത്വ പുതുക്കല്‍ ഫോമുകളും അയയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

1) ജനറല്‍ ബോഡി, ചഅഇ എന്നിവയ്ക്കായുള്ള അന്തിമ പ്രതിനിധികളുടെ പട്ടിക 2020 ജൂലൈ 25നോ (11:59 PM വരെ) അതിനുമുമ്പോ ഇമെയില്‍ ചെയ്യുകയോ , മെയില്‍ വഴി അയയ്ക്കുകയോ ചെയ്യണം. ജൂലൈ 25 ന് ശേഷം അയയ്ക്കുന്ന യാതൊരു പട്ടികകളും പരിഗണിക്കുന്നതല്ല.

2) പൂരിപ്പിച്ച പുതുക്കല്‍ ഫോമും ഫീസും 2020 ജൂലൈ 25നോ അതിനുമുമ്പോ അയച്ചതായി ബുക്കുമാര്‍ക്ക് ചെയ്തിരിക്കണം.

3) ജനറല്‍ ബോഡിയില്‍ പ്രവേശിക്കുന്നതിന് എല്ലാ പ്രതിനിധികളും വെബ് ലിങ്ക് വഴിയോ ഉചിതമായ മറ്റേതെങ്കിലും രീതിയിലോ കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. (രജിസ്‌ട്രേഷന്‍ വെബ് ലിങ്ക് ഉടനെ അറിയിക്കുന്നതായിരിക്കും).

4) കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി ഓരോരുത്തരും നൂറ്റി അന്‍പത് (150 ) ഡോളര്‍ വീതം നല്‍കണം. അംഗത്വം പുതുക്കല്‍ ഫീസ്, റൂം വാടക എന്നിവ ഇതില്‍ ഉള്‍പ്പെയുകയില്ല.

5) 2020 ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 1 വരെ (11:59 PM വരെ) നിലവിലുള്ള ഡെലിഗേറ്റ് പട്ടികയില്‍ തിരുത്തല്‍ വരുത്താന്‍ അംഗ അസോസിയേഷനുകളെ അനുവദിച്ചിട്ടുണ്ട്. എല്ലാ തിരുത്തലുകളും അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ചു ഉറപ്പു വരുത്തേണ്ടതാണ്.

6) പൂരിപ്പിച്ച ഫോമുകളും ഫീസും ഇമെയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ജനറല്‍ സെക്രട്ടറിയുടെ അഡ്രസ്സിലേക്കോ info@fomaa.org എന്ന ഇമെയിലിലേക്ക് അയക്കാം.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനും ജനറല്‍ ബോഡിയും ആയതിനാല്‍ താഴെപ്പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തുക.

1) യു.എസ്.എ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള അസോസിയേഷനുകള്‍ ഫോമാ അംഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍, കണ്‍വെന്‍ഷനിലും ജനറല്‍ ബോഡിയിലും പങ്കെടുക്കുന്നതിന് അന്നത്തെ കോവിഡ് പച്ഛാത്തലത്തില്‍ തടസ്സമില്ലാത്ത യാത്രാ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്.

2) കാനഡയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വരുന്നവര്‍ക്ക് പെന്‍സില്‍വാനിയ സംസ്ഥാനം ക്വാറന്റീന്‍ ഉള്‍പ്പെടെ എന്തെങ്കിലും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍, കണ്‍വെന്‍ഷനും ജനറല്‍ ബോഡിയും റദ്ദാക്കപ്പെടും.

3) ക്വാറന്റീനോ മറ്റ് യാത്രാ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും പെന്‍സില്‍വാനിയ സംസ്ഥാനത്ത് തത്സമയം ആളുകള്‍ ഒന്നിച്ചു കൂടുന്നതിന് അന്ന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഫോമാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഒരു സൂം ജനറല്‍ ബോഡി നടത്തുവാന്‍ നേതൃത്വം നിര്‍ബന്ധിതരാവും.

4) മുകളില്‍ പറഞ്ഞതുപോലെ (# 3) ഒരു സൂം ജനറല്‍ ബോഡി നടത്താന്‍ ഫോമാ നിര്‍ബന്ധിതരാവുന്ന പച്ഛാത്തലമാണ് അന്ന് നിലവിലെങ്കില്‍
പെന്‍സില്‍വാനിയ സംസ്ഥാനത്തെ അന്നത്തെ ഒത്തുചേരല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രതിനിധികളും അവിടെത്തന്നെ ഉണ്ടായിരിക്കണം.

5) # 1 & # 2 ല്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ കാരണം പ്രതിനിധികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഭാവിയിലെ കണ്‍വെന്‍ഷന്‍, ജനറല്‍ ബോഡി, തിരഞ്ഞെടുപ്പ്, മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ഫോമ ഒരു സൂം ജനറല്‍ ബോഡി നടത്തി ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായിരിക്കും.

6) മുകളില്‍ വിശദീകരിച്ച ഏതെങ്കിലും കാരണങ്ങളാല്‍ കണ്‍വെന്‍ഷനും ജനറല്‍ ബോഡിയും റദ്ദാക്കിയാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉണ്ടാകുന്ന പണനഷ്ടത്തിന് ഫോമാ ഉത്തരവാദികള്‍ ആയിരിക്കില്ല.

7) കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഫോമയുടെ സ്ഥാപിതമായ ഇഛഢകഉ 19 അനുബന്ധ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട് (ആവശ്യകതകള്‍ രജിസ്‌ട്രേഷന്‍ ഫോമിനൊപ്പം നല്‍കും).

നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും, കണ്‍വെന്‍ഷനും ജനറല്‍ ബോഡിയും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സെപ്റ്റംബറില്‍ ഇത് നടത്താന്‍ സാധിക്കാതെ വന്നാല്‍ കൂടുതല്‍ ധനനഷ്ടം സംഘടനകള്‍ക്കും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് വരാതിരിക്കാന്‍ വേണ്ടിയിട്ടാണ് രജിസ്‌ട്രേഷന്‍ 150 ഡോളര്‍ ആയി ചുരുക്കി ചെറിയരീതിയില്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതെന്ന് ട്രഷറര്‍ ഷിനു ജോസഫ് വ്യക്തമാക്കി.

നിലവിലുള്ള തീരുമാനം അനുസരിച്ച് കണ്‍വെന്‍ഷനും ജനറല്‍ബോഡിയും ഇലക്ഷനുമായി മുന്നോട്ടു പോകുകയാണെന്നും എന്നാല്‍ വരും മാസങ്ങളില്‍ സാമൂഹികമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും രാജ്യത്ത് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നാഷണല്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും സാഹചര്യത്തിനനുസരിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് മാത്യു ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top