Flash News
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി “സ്റ്റാര്‍സ് ഓഫ് പഴയന്നൂര്‍” ഫേസ് ബുക്ക് കൂട്ടായ്മ   ****    സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ   ****    കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്   ****    ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും   ****    കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്   ****   

അന്തരിച്ച രാജന്‍ മാരേട്ടിന് ഫൊക്കാനയുടെ ആദരാഞ്ജലികള്‍

June 29, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ സീനിയര്‍ നേതാവും, സമുഖ്യ സാംസ്കാരിക രംഗങ്ങളില്‍ നിറസാനിധ്യവും ആയ ലീലാ മാരേട്ടിന്‍റെ ഭര്‍ത്താവും ആദ്യകാല മലയാളിയും മാധ്യമ സാംസ്?കാരിക പ്രവര്‍ത്തകനുമായ രാജന്‍ മാരേട്ടിന്‍റെ നിര്യാണത്തില്‍ ഫൊക്കാന ആദരാഞ്ജലികള്‍ അര്‍പിക്കുന്നു.

അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജന്‍ മാരേട്ട് . ആദ്യകാല മലയാളികളെ സഹായിക്കുതില്‍ മുന്‍പന്തിയില്‍ നി അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹി ആയിരുു . അമേരിക്കന്‍ മലയാളികളുടെ പല കുട്ടായ്?മക്കും അദ്ദേഹം നേതൃത്വം നല്‍കിട്ടുണ്ട് .

ഫൊക്കാനയുടെ കമ്മിറ്റി മെംബേര്‍, റീജണല്‍ വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് , ട്രഷര്‍ തുടങ്ങി ഫൊക്കാനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഫൊക്കാനയുടെ സീനിയര്‍ നേതാവായ ലീല മാരേട്ടിന്‍റെ ഭര്‍ത്താവിന്‍റെ വിയോഗത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നു.

രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.

രാജന്‍ മാരേട്ടിന്‍റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം ഈ വിഷമ ഘട്ടം തരണം ചെയ്യാന്‍ കുടുംബത്തിനും ജഗതീശ്വരന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്‍റ് മാധവന്‍ ബി നായര്‍ അറിയിച്ചു .

രാജന്‍ മാരേട്ടിന്‍റെ നിര്യാണം ഫൊക്കാന കുടുംബത്തിന് ഒരു തീരാനഷ്ടമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാന കുടുംബത്തില്‍ ഉണ്ടായ ഈ ദുഃഖത്തില്‍ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ് അഭിപ്രയപ്പെട്ടു.

രാജന്‍ മാരേട്ടിന്‍റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികള്‍ ആയ സജിമോന്‍ ആന്‍റണി, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുജ ജോസ്, വിജി നായര്‍, പ്രവീണ്‍ തോമസ്, ഷീല ജോസഫ്, ലൈസി അലക്സ്, വിനോദ് കെആര്‍കെ, ഫിലിപ്പോസ് ഫിലിപ്പ്, എബ്രഹാം ഈപ്പന്‍, ജോയി ചക്കപ്പന്‍, ജോര്‍ജി വര്‍ഗീസ്, പോള്‍ കറുകപ്പള്ളില്‍, ടി.എസ് ചാക്കോ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ട്രസ്ടീബോര്‍ഡ് മെംബേര്‍സ്, റീജണല്‍ വൈസ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ അറിയിച്ചു.

രാജന്‍ മാരേട്ടിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് വേണ്ടി ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് 8 മണിമുതല്‍ 9:30 (EDT) വരെ ന്യൂയോര്‍ക്ക് റീജിയന്‍ നടത്തുന്ന വെബ്ബിനാറില്‍ പങ്കെടുക്കുവാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.

Join Zoom Meeting
https://us02web.zoom.us/j/82476894308

Meeting ID: 824 7689 4308
One tap mobile
+19292056099,,82476894308# US (New York)
+13017158592,,82476894308# US (Germantown)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top