Flash News

മുംബൈ ഹോട്ടല്‍ താജിന് പാക്കിസ്താനില്‍ നിന്ന് ബോംബ് ഭീഷണി

June 30, 2020 , ആന്‍സി

മുംബൈ: മുംബൈയിലെ ഹോട്ടല്‍ താജിന് ഫോണിലൂടെ ബോംബ് ഭീഷണി. പാക്കിസ്താനില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടലിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഹോട്ടലിലേക്ക് വരുന്ന എല്ലാ അതിഥികളെയും നിരീക്ഷിക്കുന്നുണ്ട്. സൗത്ത് മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന് ചുറ്റുമുള്ള ഉപരോധവും പോലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ തീരപ്രദേശങ്ങളിലും പട്രോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2008 നവംബര്‍ 26 നാണ് താജ് ഹോട്ടലിനു നേരെ തീവ്രവാദി ആക്രമണമുണ്ടായത്. ഈ ആക്രമണത്തില്‍ 166 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോട്ടല്‍ താജിനെതിരായ ഈ ആക്രമണം ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിന്‍റെ വക്കോളമെത്തിച്ചിരുന്നു.

ആക്രമണത്തില്‍ തീവ്രവാദിയായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി. താജിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണെന്ന് കസബിനെ ചോദ്യം ചെയ്ത അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2012 സെപ്റ്റംബര്‍ 21 ന് അജ്മല്‍ കസബിനെ തൂക്കിലേറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top