Flash News

ഗൂഗിളും ആപ്പിളും ടിക് ടോക്ക്, ഹെലോ ആപ്ലിക്കേഷന്‍ നിരോധിച്ചു

June 30, 2020 , ആന്‍സി

ടിക് ടോക്ക്, ഹലോ എന്നിവയുള്‍പ്പെടെ 59 ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍, ആപ്പിള്‍ എന്നിവയും ഈ ആപ്പുകള്‍ നിരോധിച്ചു. ഈ രണ്ട് കമ്പനികളും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്ന് ടിക് ടോക്കിനെയും ഹെലോയെയും നീക്കം ചെയ്തു. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിന് ശേഷം ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. ഇപ്പോള്‍ ഒരു ഇന്ത്യന്‍ ഉപയോക്താവിനും ഈ അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡു ചെയ്യാന്‍ കഴിയില്ല.

ലഭിച്ച വിവരമനുസരിച്ച്, നിലവില്‍ ഗൂഗിള്‍ അതിന്‍റെ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പില്‍ നിന്നും കുറച്ച് ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളില്‍ ചിലത് ഇപ്പോഴും പ്ലേ സ്റ്റോറില്‍ കാണപ്പെടുന്നുണ്ട്. ഈ രണ്ട് അമേരിക്കന്‍ കമ്പനികളും ഈ നടപടിയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയില്‍, ടിക് ടോക്ക്, യുസി ബ്രൗസര്‍ എന്നിവയുള്‍പ്പെടെ ചൈനയുമായി ബന്ധപ്പെട്ട 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷയ്ക്ക് അപകടകരമാണെന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top