അഭിനേതാക്കള്‍ പല രാജ്യങ്ങളില്‍; സംവിധാനം ഫോണ്‍ വഴി !!; ‘ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍’ തരംഗമാവുന്നു
June 30, 2020 , Raghul Raghavan
പൊട്ടിച്ചിരിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് കോമഡികളുമായി ബ്രാന്റ്-ഇ ഒരുക്കിയ “ചില ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍” എന്ന വെബ് കണ്ടന്റ് തരംഗമാവുമ്പോള്‍ അത് സൃഷ്ടിച്ച സാഹചര്യങ്ങളുടെ കൗതുകം ശ്രദ്ധേയമാവുന്നു. യു എ ഇ പ്രവാസികളായ നൈസലും മുഹാദ് വെമ്പായവുമാണ് ഇതിനു പിന്നിലെ ക്രിയേറ്റീവ് ശില്പികള്. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ.
സിനിമ ചെയ്യുക എന്ന ആഗ്രഹത്തോടെ ഒരുമിച്ചുകൂടിയതാണ് ഒരേ വേവ് ലെങ്ങ്ത് ഉള്ള ഇരുവരും. സിനിമാമോഹ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ക്ഡൗണ്‍ സമയത്തെ അധിക സമയത്തെ എങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് ബ്രാന്‍ഡ്-ഇ എന്ന ആശയവും ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍ എന്ന വെബ് കോമഡി എപ്പിസോഡും.
ആര് ജെ കാര്‍ത്തിക്, ആര് ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ അരവിന്ദ് ഗോപിനാഥ്, ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ , രേഷ്മ, മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഖത്തര്‍, യു എ ഇ, അമേരിക്ക, എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവിധ തമാശ എലമെന്റുകളെ ഫോണിലും വീഡിയോ കോളുകളിലും കൂടി ബോദ്ധ്യപ്പെടുത്തി അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുക എന്നത് വളരെ ശ്രമകരമായിരുന്നു എന്നും ആ എഫര്‍ട്ട് ജനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയതില്‍ സന്തോഷമുണ്ട് എന്നും അവര്‍ പറഞ്ഞു. ക്യാമറ ശ്രീകുമാർ ആണ് പ്രധാനമായും കൈകാര്യം ചെയ്തിരിക്കുന്നത്. അജി കടയ്ക്കല്‍ ആണ് എഡിറ്റര്‍.
യഥാര്‍ഥ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യാപകര്‍ ചെയ്യുന്നത് മഹത്തായ കാര്യമാണെന്നും ഈ വീഡിയോ തമാശ എന്ന സാധ്യതയ്ക്ക് മാത്രം സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു. കൂടുതലും അധ്യാപകര്‍ തന്നെ വീഡിയോ ഇഷ്ടപ്പെട്ടതായി അറിക്കുന്നുണ്ട്. അത് വളരെ സന്തോഷമുണ്ടാക്കുന്നുണ്ട്.
ബ്രാന്റ് ഫോര്‍ എന്റര്‍ടെയിന്‍മെന്റ് എന്നാണ് യൂറ്റ്യൂബ് ചാനലിന്റെ പേരെങ്കിലും ബ്രാന്റ്- ഇ എന്ന ചുരുക്കെഴുത്ത് കൗതുകമുണര്‍ത്തുന്നതാണ്.
ഈ വീഡിയോ ഷെയര്‍ ആന്റ് സബ്സ്ക്രൈബിങ്ങിലൂടെ ആസ്വാദകര്‍ ഏറ്റെടുത്താല്‍ ബ്രാന്റ് – ഇ യുടെ പുതിയ വീഡിയോകള്‍ വൈകാതെ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
Print This PostTo toggle between English & Malayalam Press CTRL+g
Leave a Reply