ആര്‍ച്ച് ബിഷപ്പിനും 4 വൈദികര്‍ക്കും കോവിഡ്-19

ഹൂസ്റ്റണ്‍: ടെക്സസിലും പ്രത്യേകിച്ച് ഹൂസ്റ്റണിലും കോവിഡ് 19 കേസുകള്‍ അനുദിനം വര്‍ധിച്ചുവരുന്നതിനിടയില്‍ ഗാല്‍വസ്റ്റണ്‍ ഹൂസ്റ്റണ്‍ ആര്‍ച്ച് ഡയോസിസ് റിട്ടയര്‍മെന്‍റ് ഫെസിലിറ്റിയിലെ നാല് റിട്ട. ഹൂസ്റ്റണ്‍ വൈദികര്‍ക്കും ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് എ എം ഫിയൊറന്‍സിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജൂണ്‍ 29 തിങ്കളാഴ്ച രാവിലെ ആര്‍ച്ച് ഡയോസിസ് അറിയിച്ചു.

18 വൈദികരാണ് ഇവിടെ കഴിയുന്നത്. ഫുഡ് സര്‍വീസ് കോണ്‍ട്രാക്റ്റര്‍ സ്റ്റാഫിലെ അംഗത്തിനും കെയര്‍ ഗിവറിനും കോവിഡ് കണ്ടെത്തിയതോടെയാണ് ഫെസിലിറ്റിയിലുള്ള എല്ലാവര്‍ക്കും പരിശോധന നടത്തിയത്.12 പേരുടെ ഫലം നെഗറ്റീവായിരുന്നു. കോവിഡ് 19 പോസിറ്റിവ് കണ്ടെത്തിയവരില്‍ ഓക്സിലിയറി ബിഷപ്പ് വിന്‍സന്‍റ് എം.ഫിയറൊന്‍സിയും ഉള്‍പ്പെടുന്നു.

കോവിഡ് കണ്ടെത്തിയവര്‍ 14 ദിവസത്തെ ക്വാറന്‍റിനില്‍ അവരവരുടെ മുറികളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് 19 രോഗികള്‍ക്കു വേണ്ടി പ്രത്യേകം കോവിഡ് കണ്ടെത്തിയ വൈദിക ശ്രേഷ്ഠനും വൈദികര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ഡയോസിസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment