Flash News

ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ വെബിനാറില്‍ വയലാര്‍ ഗാനങ്ങളുമായി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

June 30, 2020 , .

ന്യൂയോര്‍ക്ക് : കോവിഡ് എന്ന മഹാമാരി നൽകിയ ഈ  കഠിനകാലത്തു, അമേരിക്കയിലുള്ള പ്രവാസികളുമായി സൗഹൃദം പങ്കുവെക്കാനും, നമ്മുടെ ഉള്ളില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വയലാര്‍ ഗാനങ്ങളുടെ ആ മനോഹര തീരത്തേക്ക് നമ്മെ  കൂട്ടികൊണ്ടുപോകുവാനുമായി എത്തുന്നത് പ്രശസ്ത സിനിമാ ഗാന രചയിതാവും വയലാറിന്റെ പുത്രനുമായ  വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയാണ്.

പ്രസ്തുത പരിപാടിയില്‍ പ്രമുഖ പിന്നണി ഗായകനും ദേവരാജന്‍ മാഷിന്റെ പ്രിയ ശിഷ്യനുമായ സുദീപ് കുമാറും നമ്മോടൊപ്പം ചേരുന്നു. കൂടാതെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതയായ ഗായിക ലക്ഷ്മി നായരും, സംഗീത പ്രേമിയും ഗായകനുമായ ബോബി ബാലും ചേരുമ്പോള്‍ ഈ പരിപാടി ഒരു ഗാനവിരുന്നാകും എന്നതില്‍ തര്‍ക്കമില്ല.

വയലാര്‍ എന്ന പ്രതിഭാധനന്റെ വിരല്‍ത്തുമ്പില്‍ നിന്നും പിറവിയെടുത്ത ഓരോ വരികളും വളരെ അര്‍ത്ഥ സമ്പന്നവും ഹൃദ്യവും തലമുറകളോളം ഹരിതശോഭയോടെ നിലനില്‍ക്കുന്നതുമാണ്. എത്ര തലമുറകള്‍ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിത്യ ഹരിത ഗാനങ്ങള്‍ തന്നെ ആയിരിക്കും.

ദൈവം കനിഞ്ഞനുഗ്രഹിച്ച കവികളില്‍ ഒരാളാണ് വയലാര്‍ എന്ന മഹാകവി. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല അദ്ദേഹത്തെ. അതെ വയലാര്‍ നമുക്ക് മുന്നില്‍ വരച്ചു തന്ന കല്പനകള്‍ക്കു കല്പാന്തകാലത്തോളം മരണമില്ല, കൊറോണ കാലം വീട്ടില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും മനസ്സിനെ ഉല്ലാസഭരിതമാക്കാന്‍ വയലാറിന്റെ അക്ഷരകൂട്ടുകള്‍ക്കു സാധിക്കും. വയലാര്‍ ഗാനങ്ങള്‍ കേട്ടാലും കേട്ടാലും മതിവരാത്ത ഈ നിത്യ ഹരിത ഗാനങ്ങള്‍ നമ്മില്‍ എന്നും  മുഴങ്ങിക്കൊണ്ടേയിരിക്കും. അതിലേക്കാണ് ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക നിങ്ങളെ ക്ഷണിക്കുന്നത്.

ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ ജൂലൈ 4, രാവിലെ 11:30ന് (ഈസ്റ്റേൺ ടൈം) 10:30ന് (CT time ) കൂടുന്ന ടെലികോണ്‍ഫറന്‍സില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുമായി  സംവദിക്കാം.

Join Zoom Meeting:
Time: Jul 4, 2020 10:30 AM CT / 11.30 AM ET
https://us02web.zoom.us/j/89234881395

Meeting ID: 892 3488 1395
One tap mobile
+13126266799,,89234881395# US (Chicago)
+16465588656,,89234881395# US (New York)

രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ്.  കോവിഡിനെ അതിജീവിക്കുവാനുള്ള ശ്രമങ്ങളും, മാനസിക ആരോഗ്യം നിലനിര്‍ത്തുവാനുമുള്ള പ്രവര്‍ത്തനങ്ങളുമാണ് ആര്‍ട്ട്  ലവേഴ്സ് ഓഫ് അമേരിക്കയുടെ ലക്ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെറൻസൺ തോമസ് (പ്രസിഡന്റ്) 914 255 0176, കിരണ്‍ ചന്ദ്രന്‍ (സെക്രട്ടറി) 319 693 3336, ഡോ. ജേക്കബ് തോമസ് (ട്രഷര്‍) 718 406 2541.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top